Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രീന്‍വാലി പ്രവര്‍ത്തിച്ചത് ഭീകരരെ ഏകോപിപ്പിക്കുന്ന കേന്ദ്രമായി

പിഎഫ്‌ഐക്ക് വേണ്ടി എതിരാളികളെ കൊല്ലാനുള്ള പട്ടിക തയാറാക്കിയതും കൊലക്കേസ് പ്രതികള്‍ക്ക് അഭയം നല്കിയിരുന്നതും ഇവിടെയാണ്. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ മറവില്‍ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായും ഇത് പ്രവര്‍ത്തിച്ചു. വിദേശികളുടെയും ഇതരസംസ്ഥാനക്കാരുടെയും സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 10:22 pm IST
in Kerala

മലപ്പുറം: കാരാപ്പറമ്പിലെ ഗ്രീന്‍വാലി പ്രവര്‍ത്തിച്ചിരുന്നത് ഭീകരരെ ഏകോപിപ്പിക്കുന്ന കേന്ദ്രമായാണ്. പോപ്പുലര്‍ഫ്രണ്ടിന്റെ (പിഎഫ്‌ഐ) പഴയ രൂപമായ എന്‍ഡിഎഫിന്റെ കാലം മുതല്‍ സായുധ പരിശീലനം  നടക്കുന്ന കേന്ദ്രമായിരുന്നു ഇത്.  

പിഎഫ്‌ഐക്ക് വേണ്ടി എതിരാളികളെ കൊല്ലാനുള്ള പട്ടിക തയാറാക്കിയതും കൊലക്കേസ് പ്രതികള്‍ക്ക് അഭയം നല്കിയിരുന്നതും ഇവിടെയാണ്. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ മറവില്‍ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായും ഇത് പ്രവര്‍ത്തിച്ചു. വിദേശികളുടെയും ഇതരസംസ്ഥാനക്കാരുടെയും സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയില്‍ മഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ഭീകരകേന്ദ്രത്തെക്കുറിച്ച് വര്‍ഷങ്ങളായി ആക്ഷേപമുണ്ടെങ്കിലും സംസ്ഥാന പോലീസിന് ഇവിടെ കയറാനോ പരിശോധന നടത്താനോ സാധിച്ചിരുന്നില്ല. 2022 ഒക്‌ടോബര്‍ 10ന് എന്‍ഐഎയാണ് ആദ്യമായി ഇവിടെ കയറി പരിശോധിച്ചത്. ആദ്യഘട്ടത്തില്‍ കാരാപ്പറമ്പില്‍ ചുരുങ്ങിയ സ്ഥലത്ത് താത്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഗ്രീന്‍വാലി, പിന്നീട് സമീപത്തെ വസ്തുക്കള്‍ പൊന്നുംവില നല്കി വാങ്ങി ഘട്ടങ്ങളായി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയായിരുന്നു. ഇന്ന് 24 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണിത്.

2010 ഒക്‌ടോബറില്‍ ഗ്രീന്‍വാലി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ മഞ്ചേരി ജങ്ഷനില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഈ മാര്‍ച്ചിനെതിരെ ഗ്രീന്‍വാലിയില്‍ നിന്ന് എന്‍ഡിഎഫും സമാനമായി മാര്‍ച്ച് നടത്തി. രണ്ട് മാര്‍ച്ചുകളും മുഖാമുഖം എത്തിയതോടെ കോടതി പരിസരത്ത് പോലീസ്, ബിജെപി മാര്‍ച്ച് തടയുകയും കേസ് എടുക്കുകയും ചെയ്തു. കൊലവിളിയുമായി വന്ന എന്‍ഡിഎഫ് മാര്‍ച്ചിന് നേരെ ഒരു നടപടിയും അന്ന് സംസ്ഥാന പോലീസ് സ്വീകരിച്ചില്ല. ഇപ്പോഴും മഞ്ചേരിക്കോടതിയില്‍ 27 ബിജെപി പ്രവര്‍ത്തകരെ പ്രതിചേര്‍ത്തുള്ള കേസ് നിലനില്‍ക്കുകയാണ്.

2022 ജനുവരിയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അടക്കമുള്ള അനുസ്മരണങ്ങള്‍ സംഘടിപ്പിച്ച് വര്‍ഗീയലഹളയ്‌ക്കും ഇവര്‍ കോപ്പുകൂട്ടിയിരുന്നു. 2022 ഏപ്രിലില്‍ മഞ്ചേരി നഗരസഭയിലെ മുസ്ലിംലീഗ് കൗണ്‍സിലര്‍ തളാപ്പില്‍ ജലീലിനെ കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐക്കാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നതായി ആരോപണം ഉണ്ടായിരുന്നു. 2022 ഒക്ടോബര്‍ 10നാണ് കൊച്ചിയിലെ എന്‍ഐഎ സംഘം മഞ്ചേരിയിലെ ഗ്രീന്‍വാലിയില്‍ ആദ്യമായി പരിശോധനയ്‌ക്ക് എത്തയത്. അതിന് മുമ്പുതന്നെ ഇവിടം എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. നിരോധനത്തോടെ മുങ്ങിയ പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് ഇവിടെയെത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചാണ് എന്‍ഐഎ എത്തിയത്. പരിശോധനയില്‍  രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ആശയപ്രചാരണ പുസ്തകങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇമാം കൗണ്‍സില്‍ നേതാവ് കരമന അഷ്‌റഫ് മൗലവി താമസിച്ചതിന്റെ തെളിവുകളും എന്‍ഐഎ ശേഖരിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സ്ഥാപനത്തിലെത്തി ക്ലാസ് എടുത്തതിന്റെ വിവരങ്ങളും ലഭിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരീശീലനം നടത്തുന്നുവെന്ന കാരണത്താലാണ് യുഎപിഎ വകുപ്പുകള്‍ പ്രകാരം എന്‍ഡിഎ  ഗ്രീന്‍വാലി അക്കാദമി കണ്ടുകെട്ടിയത്.

Tags: pfiമഞ്ചേരി ഗ്രീന്‍വാലിIslamic terrorമുസ്ലിം സംഘടനകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

Article

വോട്ട്ബാങ്ക് നിര്‍ണയിക്കുന്ന മനുഷ്യാവകാശങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.