ന്യൂയോര്‍ക്ക്: പ്രവാസി മലയാളിയും അമേരിക്കയില്‍ പൊതുരംഗത്തു സജീവവുമായ ഹരി നമ്പൂതിരി സംവിധാനം ചെയ്ത ‘ലെറ്റ് അസ് ലൗ’ ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് നടക്കും. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സൂര്യ ഗണേശം ബ്ലോക്ക് ബ്ലോക്സ് തിയറ്ററില്‍ വൈകിട്ട് 6.45 നാണ് പ്രദര്‍ശനം.ഹരി നമ്പൂതിരിയും പോള്‍ കറുകപ്പിള്ളിയും ചേര്‍ന്നു നിര്‍മ്മിച്ച ജോബി കൊടകര സംവിധാനം ചെയ്യുന്ന ‘എല്‍ദോ’ എന്ന ചിത്രവും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കും.
സാമൂഹിക സേവകന്, ബിസിനസ്സ്മാന്‍, വ്ളോഗര്‍, മാധ്യമപ്രവര്ത്തകന്, നടന് എന്നി നിലകളില്‍ ശ്രദ്ധേയനായ ഹരി നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലെറ്റ് അസ് ലൗ. 60 കാരനായ ജോസഫ് ചാള്‍സ് അഗസ്റ്റിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന 20 കാരി ഹീരയുടെ കഥയാണിത്. വിവാഹമോചനത്തിന്റെ വക്കില്‍ നിന്ന് മടങ്ങിവരാന്‍ പ്രചോദനം നല്കിയ ഒരു അഭിഭാഷകന്റെ കഥയും ഇതിലുണ്ട്. പ്രായമോ സാഹചര്യങ്ങളോ പ്രണയത്തിനോ ദാമ്പത്യ ജീവിതത്തിനോ തടസ്സമാകുന്നില്ല, മറിച്ച് പ്രണയത്തിന്റെ ബന്ധമാണ് പ്രധാനം എന്നു പറയുകയാണ് ലെറ്റ് അസ് ലൗ.
ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഭിന്നശേഷിക്കാരനായ കുട്ടിയുടെ കഥയാണ് ‘എല്‍ദോ’. അവസാനം ഒരു നല്ല മനുഷ്യന് എല്‍ദോയുടെ ജീവിതം ആകെ മാറ്റുന്നു. എല്‍ദോ കുര്യാക്കോസും നീന കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചടങ്ങില്‍ തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന് മുഖ്യാതിഥി ആയിരിക്കും. മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്, ഗോപിനാഥ് മുതുകാട്, പ്രവാസി കോണ്‍ക്ലേവ് പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്മാന് ജെയിംസ് കൂടല്‍ എന്നിവര്‍ സംസാരിക്കും. പിന്നണി ഗായിക ശരണ്യയുടെ ഗാനോപഹാരം, മിമിക്രി, സാന്റ് ആര്‍ട് കലാകാരന് ശ്രീജിത്ത് പേരാമ്പ്രയുടെ കലാവിരുന്ന് എന്നിവയും അരങ്ങേറും..ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഉദിച്ചു വരുന്ന താരം ‘എല്‍ദോ’ ഷോയുടെ മുഖ്യ ആകര്‍ഷണമാകും.
ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റലക്ച്വല്‍ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മന്ത്രി പളനിവേല്‍ ത്യാഗരാജനും ചേയ്ഞ്ച് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഗോപിനാഥ് മുതുകാടിനും സമ്മാനിക്കും. ഹരി നമ്പൂതിരി മോഡറേറ്ററായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: