ബോവിക്കാനം: പ്രാഥമിക ആരോഗ്യകേന്ദ്രം സാമൂഹിക ആരോഗ്യകേന്ദ്രമാക്കി മാറ്റിയെങ്കിലും ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ മനോഹരമായ കെട്ടിടം നിര്‍മിച്ചിട്ടും ഡോക്ടര്‍മാരുടെ കുറവ് കാരണം കൂടുതല്‍ മെച്ചപ്പെട്ട ചികിത്സകൊടുക്കാന് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മഴക്കാലമായതോടെ പനി, ശ്വാസകോശസംബന്ധ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ശരാശരി ഒരു ദിവസം 350ന് മുകളില്‍ രോഗികളാണ് ഇവിടെ പരിശോധനയ്ക്ക് എത്തുന്നത്.ബ്ലോക്ക് സിഎച്ച്സി ആയിരുന്ന ഈ ആശുപത്രി ഒരു വര്‍ഷം മുന്‍പാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇതനുസരിച്ച് കുറഞ്ഞത് 12 ഡോക്ടര്‍മാരെങ്കിലും വേണം. പക്ഷേ നാലിലൊന്ന് പേരെ ഇപ്പോഴുള്ളൂ. സിവില്‍ സര്‍ജനും ഇല്ല. അനുബന്ധ ജീവനക്കാരുടെയും കുറവുണ്ട്.
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ നല്‍കേണ്ടതാണെങ്കിലും ഒപി പോലും ശരിക്ക് നടത്താന്‍ സാധിക്കാത്തസ്ഥിതിയാണ്.ആശുപത്രിയുടെ പേരുകള്‍ പലകുറി മാറിയെങ്കിലും ആകെയുള്ളത് പിഎച്ച്സിക്ക് വേണ്ട ഡോക്ടര്‍മാര്‍ മാത്രം. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ 3 സ്ഥിരം ഡോക്ടറാണുള്ളത്. താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ച ഒരു ഡോക്ടറും ഉണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖല എന്ന നിലയില്‍ ഏറ്റവും കൂടുതല്പ്രാധാന്യം അര്‍ഹിക്കുന്ന മുളിയാറിലെ സിഎച്ച്സിയിലാണ് ഈദുരവസ്ഥ. പക്ഷേപരിശോധനയ്ക്കു ആകെയുള്ളതു 3 പേര്. സായാഹ്നഒപി കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ ഉച്ചവരെ 2 ഡോക്ടറും അതിനുശേഷം ഒരു ഡോക്ടറുമാണ് ഉണ്ടാകുന്നത്. രാവിലെ എത്തുന്ന ഡോക്ടര്‍മാര്‍ നൂറ്റമ്പതില്‍ കൂടുതല്‍ രോഗികളെയാണ് പരിശോധിക്കേണ്ടി വരുന്നത്. ഡോക്ടര്‍മാരുടെ കുറവ് കാരണം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷെമീമ തന്‍വീറും രോഗികളെ പരിശോധിക്കേണ്ടിവരുന്നു. പലപ്പോഴും ഇവര്‍ യോഗങ്ങള്‍ക്കു പോകുമ്പോള്‍ രോഗികള്‍ക്കു പിന്നെയും ദുരിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: