കൊളംബോ: ശ്രീലങ്കന്‍ അത്ലറ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നേടിയത് ഒമ്പത് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 14 മെഡലുകള്‍.സുഗതദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിനത്തില്‍ ഇന്ത്യന്‍ അത്ലറ്റുകള് ആറ് മെഡലുകള്‍ നേടി.
അമോജ് ജേക്കബ്, ഐശ്വര്യ മിശ്ര, മുഹമ്മദ് അനസ്, ഹിമാന്‍ഷി മാലിക് എന്നിവരടങ്ങിയ ഇന്ത്യന്‍ 4ഃ400 മീറ്റര്‍ മിക്സഡ് റിലേ ടീം സ്വര്‍ണം നേടി. നിഹാല്‍ ജോയല്‍ വില്യം, ശുഭ വെങ്കിടേശന്, മിജോ ചാക്കോ കുര്യന്, വിത്യ രാംരാജ് എന്നിവരടങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ റിലേ ടീം വെള്ളി മെഡല്‍ നേടി.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവായ അമോജ് ജേക്കബ്, 4ഃ400 മീറ്റര്‍ പുരുഷന്മാരുടെ റിലേ ഇനത്തില്‍ മുഹമ്മദ് അനസ്, രാജേഷ് രമേഷ്, മുഹമ്മദ് അജ്മല്‍ എന്നിവരുമായി ചേര്‍ന്ന് സ്വര്‍ണം നേടി.വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയില്‍ സോണിയ ബൈശ്യ, ഐശ്വര്യ മിശ്ര, ശുഭ വി, ഹിമാന്‍ഷി മാലിക് എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഒളിമ്പ്യന്‍ ജിസ്ന മാത്യുവും വിത്യ രാംരാജും ശ്രീലങ്കയുടെ ഡബ്ല്യുഎസ് ഹിമയ ഫെര്‍ണാണ്ടോ, കെ ഷാനിക ലക്ഷാനി എന്നിവര്‍ക്കൊപ്പം മൂന്നാം സ്ഥാനത്തെത്തി.
പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ടി സന്തോഷ് കുമാറും ഒന്നാമതെത്തി. വെള്ളിയാഴ്ച സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം കിഷോര്‍ കുമാര്‍ ജെന മികച്ച പുരുഷ ത്രോവര്ക്കുള്ള ട്രോഫിക്ക് അര്‍ഹനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: