തിരുവനന്തപരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ. സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് വിനയന്റെ നീക്കം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ഒഴിവാക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധായകന്‍ വിനയന്റെ ആരോപണം ശരിവച്ചുള്ള ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദരേഖ വിനയന്‍ ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ ശബ്ദരേഖയടക്കം കോടതിയില്‍ ഹാജരാക്കാന്‍ വിനയന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.
രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാന്‍ ഒരു കാരണവശാലും യോഗ്യനല്ലെന്ന് നേമം പുഷ്പരാജ് പറയുന്ന ശബ്ദരേഖയാണ് വിനയന്‍ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടത്. ജൂറി മെമ്പറുടെ വെളിപ്പെടുത്തലിന് ശേഷം നിയമപരമായോ ധാര്‍മ്മികമായോ ആ പദവിയിലിരിക്കാന്‍ രഞ്ജിത്തിന് അവകാശമുണ്ടോയെന്നും സാംസ്‌കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ എന്നും വിനയന്‍ ശബ്ദരേഖ പങ്കുവച്ച് ചോദിച്ചിരുന്നു.
ഫിലിം അവാര്‍ഡിന്റെ മെയിന്‍ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയര്‍മാനുമായിരുന്നു നേമം പുഷ്പരാജ്. ഒരു മാദ്ധ്യമ പ്രവര്‍ത്തകനോടാണ് അദ്ദേഹം സംസാരിക്കുന്നത്. 19-ാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: