കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതി പിടിയിൽ. യാത്രക്കാരിയായ തൃശൂർ സ്വദേശിനിയാണ് ബോംബ് ഭീഷണി മുഴക്കിയത്. യുവതിയെ പൊലീസിന് കൈമാറി. ഭീഷണിയെ തുടർന്ന് മുംബൈ വിമാനം പുറപ്പെടാൻ ഒരു മണിക്കൂർ വൈകി.
കൊച്ചി – മുംബൈ ഇൻഡിഗോ വിമാനത്തൽ മുബൈയ്‌ക്ക് പോവാനെത്തിയ തൃശൂർ സ്വദേശിനി സുരക്ഷാ പരിശോധനയ്‌ക്കിടെ ബാഗിൽ എന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിന് ബാഗിൽ ബോംബാണെന്ന് മറുപടി നൽകിയത്. തുടർന്ന് സുരക്ഷാ ജീവനക്കാർ വിമാനത്തിൽ വീണ്ടും പരിശോധന നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: