ന്യൂദല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയുടെ ഭാഗമായി കേരളത്തിന് 129.93 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രം. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി 19 പദ്ധതികള്‍ക്കായാണ് ഈ തുക അനുവദിച്ചതെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ അറിയിച്ചു. കേരളത്തിന് ഇതുവരെ അനുവദിച്ച ഫണ്ടിന്റെ 56 ശതമാനം ചെലവഴിച്ചതായും 82.2 കോടി രൂപ ചെലവഴിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.
2022- 2023 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം, നിലവില്‍ അംഗീകാരം ലഭിച്ച പദ്ധതികളുടെ പുരോഗതി അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും ഫണ്ട് അനുവദിക്കുകയും ചെയ്യുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത് തുടര്‍പ്രക്രിയയാണെന്നും മന്ത്രി അറിയിച്ചു.
പിഎംജെവികെയുടെ കീഴില്‍ കേരളത്തില്‍ നടക്കുന്ന പദ്ധതികള്‍: ഒരു ഗേള്‍സ് ഹോസ്റ്റല്‍, മൂന്ന് സ്കൂളുകളില്‍ അധിക ക്ലാസ് മുറികളും ലാബുകളും, മൂന്ന് സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ഒരു നൈപുണ്യ വികസന കേന്ദ്രം, രണ്ട് കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍/സദ്ഭാവ് മണ്ഡപം. ആരോഗ്യമേഖലയില്‍ ഒന്‍പത് പദ്ധതികള്‍ – വടകര ഗവ. ജില്ലാ ആശുപത്രി കെട്ടിടനിര്‍മാണം, വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് മെഷീന് സ്ഥാപിക്കല്‍, മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആധുനിക മെഡിക്കല്‍ കോംപ്ലക്സ്(പുതിയ ബ്ലോക്ക്), ഇടുക്കിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ (സിഎച്ച്സി) വനിതാ വാര്‍ഡ്, കോഴിക്കോട് ജില്ലയില്‍ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം, മലപ്പുറത്ത് ആയുര്‍വേദ -യോഗ-നാച്ചുറോപതി സെന്റര്‍, മലപ്പുറം ആലിങ്ങല്‍ സിഎച്ച്സിക്ക് പുതിയ കെട്ടിടം, താനാളൂര്‍ പിഎച്ച്സിയ്ക്ക് പുതിയ കെട്ടിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: