മുംബയ് : നടി ദീപിക പദുക്കോണ്‍ ബിക്കിനി ധരിച്ച നിലയിലുളള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായി. ഒരു സമയത്ത്, എന്നാല്‍ അധികം പഴയതല്ല എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബിക്കിനി ധരിച്ചുളള ചിത്രത്തിന് ധാരാളം ലൈക്കുകളാണ് ലഭിച്ചത്.ദീപികയുടെ കടഞ്ഞെടുത്ത ശരീരഘടന ആരാധകര്‍ക്ക് ആവേശമായെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
നിരവധി പേരാണ് ദീപികയുടെ പോസ്റ്റിന് കമന്റുകളും പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര തീ ഇമോജി ഇട്ടു. നടി ബിപാഷ ബസുവും പ്രശംസയുമായി എത്തി. ഫോട്ടോയോട് ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിന്റെ പ്രതികരണമാണ് ശ്രദ്ധേയം. ‘ഒരു മുന്നറിയിപ്പ് വേണമെന്ന് തോന്നുന്നു’ – രണ്‍വീര്‍ കുറിച്ചു.
നാഗ് അശ്വിന്റെ കല്‍ക്കി 2898 എ ഡി എന്ന ചിത്രമാണ് ദീപികയുടേതായി അടുത്തതായി റിലീസ് ചെയ്യാനുളളത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ഫൈറ്റര്‍ എന്ന ചിത്രവും ദീപികയ്ക്കുണ്ട്. അടുത്തിടെ അറ്റ്ലിയുടെ ജവാനിലെ ദീപികയുടെ ലുക്ക് പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: