ന്യൂദല്‍ഹി: പ്രതിപക്ഷം മണിപ്പൂരിന്റെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീര് മാത്രമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. യഥാര്‍ത്ഥ വേദനയുണ്ടെങ്കില്‍ അവര്‍ ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ വരുമായാിരുന്നു.- നിര്‍മ്മല സീതാരമന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നും മണിപ്പൂര്‍ വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ അവര്‍ ഓടിയകലുകയാണ്. അവര്‍ക്ക് മണിപ്പൂര്‍ വെറും രാഷ്ട്രീയ പ്രശ്നം മാത്രമാണ്. – നിര്‍മ്മല സീതാരാമന് പറഞ്ഞു.
176ാം റൂള്‍ പ്രകാരം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം സമ്മതിച്ചതാണ്. മണിപ്പൂര്‍ വിഷയം 176ാം റൂള്‍ പ്രകാരം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷത്തിലെ ഒട്ടേറെ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജോണ്‍ബ്രിട്ടാസ്, എളമരം കരിം, എ.എ.റഹിം, എ.ഡി. സിങ്ങ്, പ്രൊഫ. മനോജ് കുമാര്‍, ഫൗസിയ ഖാന് തുടങ്ങി പ്രതിപക്ഷ അംഗങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടവരാണ്. ഇത് പ്രകാരം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഇവരെല്ലാം ഓടി രക്ഷപ്പെടുകയാണ്. – നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: