കോട്ടയം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ഐസിഡിഎസ് ഏറ്റുമാനൂര്‍ അഡീഷണല്‍ പ്രൊജക്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടികള്‍ ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്യും.
വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ശില്പശാലകള്, ക്ലാസുകള്‍, മല്‍സരങ്ങള്‍, കലാപരിപാടികള്‍, എക്സിബിഷന് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തും. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുളള ചിത്ര പ്രദര്‍ശനം, കേരളത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള പ്രത്യേക ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവ പരിപാടികളുടെ പ്രധാന സവിശേഷതയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: