തിരുവനന്തപുരം: സാങ്കേതിക തകരാറിന് തുടര്‍ന്ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ്ങ് നടത്തി. മുന്നറിയിപ്പിനു തുടര്‍ന്ന് വിമാനത്താവളത്തില്‍ എല്ലാ രക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു.
എയര്‍ഇന്ത്യയുടെ 613 വിമാനത്തിനാണ് പറന്നുയര്‍ന്ന് ഉടന്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. രണ്ടുതവണ റണ്‍വേയ്ക്കു മുകളില്‍ പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആംബുലന്‍സ്, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ എല്ലാം സംവിധാനങ്ങളും വിമാനത്താവളത്തില്‍ സജ്ജമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: