തിരുവനന്തപുരം: കേരള പോലീസിലെ ഉദ്യോഗസ്ഥരില്‍ ആരെയും മൂന്നു വര്‍ഷത്തിലധികം ഒരേ സ്ഥലത്ത് തുടരാനനുവദിക്കില്ല എന്ന കാരണം പറഞ്ഞു കൊണ്ട് സ്പെഷ്യല്‍ യൂണീറ്റുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകളും അസുഖ ബാധിതരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. അതേസമയം 15 മുതല്‍ 20 വര്‍ഷം വരെ തുടര്‍ച്ചയായി അക്കാദമിയില്‍ ജോലി ചെയ്തു വരുന്ന പോലീസ് സഖാക്കളെ ഒഴിവാക്കിയിരുന്നു.
അതേ ഉദ്യോഗസ്ഥര്‍ തന്നെ അക്കാദമിയില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് പുതിയ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും മറ്റും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന നേതൃത്വത്തിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കാലാവധി പൂര്‍ത്തി ആയി എന്ന കാരണം പറഞ്ഞാണ് മൂന്നു വര്‍ഷം ജോലി ചെയ്ത വനിതകള്‍ അടക്കമുള്ള പോലീസുകാരെ അതാത് യൂണിറ്റുകളിലേക്ക്മടക്കി അയച്ചത്.
ബറ്റാലിയുകളിലെ ഉദ്യോഗസ്ഥരായ ഹവില്‍ദാര്‍ മാരെയും മടക്കി അയച്ചിരുന്നു. എന്നാല്‍ അവിടെ15 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥരെ മാറ്റിയിരുന്നില്ല. കുടുംബവുമായി താമസിച്ചിരുന്ന വനിതകളെയും മടക്കി അയചിട്ടും ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മാറ്റമില്ലാത്തതിനാല്‍ പോലീസ് സേനയില്‍ അമര്‍ഷം പുകയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: