അമരാവതി:ആന്ധ്രയിലെ ശ്രീകാകുളം ബീച്ചില്‍ ഒരു കൂറ്റന്‍ നീലത്തിമിംഗലം കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞു. ആഴക്കടല്‍ ജീവിയായ ഈ നീലത്തിമിംഗലത്തിന് 25 അടി നീളവും 500 കിലോ ഭാരവുമുണ്ടായിരുന്നു.
പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും നീലത്തിമിംഗലത്തെ ഒരു നോക്കുകാണാന്‍ സാന്താബൊമ്മാലി മണ്ഠലിലെ മേഘാവരത്ത് തടിച്ചുകൂടി. അപൂര്‍വ്വമായാണ് നീലത്തിമിംഗലങ്ങള്‍ ഒറ്റപ്പെട്ട് തീരത്തടിയുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
തോരാമഴയ്ക്കിടയിലാണ് നീലത്തിമിംഗലും കരയ്ക്കടിഞ്ഞത്. അന്ന് ശ്രീകാകുളത്ത് 24 മണിക്കൂറിനുള്ളില്‍ ഏഴ് സെന്റിമീറ്റര്‍ മഴ പെയ്തിരുന്നു. ചില നീലത്തിമിംഗലങ്ങള്‍ 200 ടണ്‍ വരെ ഭാരം വരും (33 ആനകളുടെ ഭാരമാണിത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: