ഇസ്ലാമബാദ് :പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗത്തിലുണ്ടായ സ്ഫോടനത്തില്‍ 40 പേര് കൊല്ലപ്പെട്ടു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു.
ബജൗറിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസല്‍ (ജെയുഐ-എഫ്) പ്രവര്‍ത്തകരുടെ യോഗത്തിലാണ് സ്ഫോടനം ഉണ്ടായത്. സുന്നികള്‍ക്ക് ഭൂരിപക്ഷമുളള പാര്‍ട്ടിയാണിത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.പലരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: