തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ ജനങ്ങളുടെ മനസ്സാണ് പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. ജനതാത്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ഭരണനിര്‍വ്വഹണത്തെ മാറ്റിയെടുക്കുന്നതില്‍ മന് കി ബാത്ത് നിര്‍ണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മന് കി ബാത്ത് 100 ലക്കങ്ങള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച താലൂക്ക് / ജില്ലാതല ക്വിസ് മത്സരങ്ങള്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവന്‍ അനുകരിക്കേണ്ട പല മാതൃകകളും ജനങ്ങളിലെത്തിച്ചതിലൂടെയാണ് മന് കി ബാത്ത് കൂടുതല്‍ ജനകീയമായത്. പുതിയ അറിവുകളുടെയും വിജ്ഞാനത്തിന്റെയും ശേഖരമാണ് ഈ പരിപാടിയിലൂടെ പൊതുജനങ്ങള്‍ക്ക് മുന്പില് പ്രധാനമന്ത്രി അവതരിപ്പിക്കുന്നതെന്ന് വി മുരളീധരന് പറഞ്ഞു.
ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഹര് ഘര്‍ തിരംഗ, തദ്ദേശീയ കളിപ്പാട്ടങ്ങളുടെ നിര്മ്മാണെം തുടങ്ങിയ ആശയങ്ങള്‍ പ്രധാനമന്ത്രി മന് കി ബാത്തില്‍ പരാമര്‍ശിക്കുകയും പിന്നീട് ജനങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ഇത്തരം ജനകീയ മുന്നേറ്റങ്ങള്‍ക്ക് കാരണമായ ഭൂരിഭാഗം ആശയങ്ങളും ജനങ്ങളിലേക്കെത്തിച്ച പരിപാടിയാണ് മന് കി ബാത്തെന്നും മുരളീധരന് പറഞ്ഞു. നെഹ്റു യുവകേന്ദ്ര സംഗതന്‍ സംസ്ഥാന ഡയറക്ടര്‍ അനില്‍കുമാര്‍ എം, ആരോഗ്യ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.സി നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മന് കി ബാത്തിന്റെ 103ാം ലക്കത്തിന്റെ പ്രദര്‍ശനവും വേദിയില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: