കൊച്ചി: ആലുവയില്‍ ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ സംസ്കാരച്ചടങ്ങിലെ മന്ത്രിമാരുടെ അസാന്നിധ്യം ചര്‍ച്ചയായി. കേരളത്തെ കണ്ണീരണിയിച്ച സംഭവത്തെ അപലപിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായില്ല.ഹൃദയ ഭേദകമായ ദാരുണ സംഭവം ഉണ്ടായിട്ടും കേരളത്തിലെ ഒരു മന്ത്രി പോലും ഈ കുഞ്ഞിന്റെ അന്ത്യയാത്രയില്‍ പങ്കെടുത്തില്ല ജില്ലയുടെ ചുമതല ഉള്ള മന്ത്രി പി രാജീവ് പോലിസിനെ ന്യായീകരിക്കാന്‍ പത്രസമ്മേളനം നടത്തിയെങ്കിലും ആശ്വാസ വാക്കുമായി അതിഥി തൊഴിലാളി കുടുംബത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല.
വടക്കേ ഇന്ത്യയില്‍ എവിടെ എങ്കിലും പീഡനം ഉണ്ടായാല്‍ നെടുങ്കന്‍ പ്രസ്ഥാവനയും ഫേസ് ബുക്കില്‍ കണ്ണൂരും തൂകുന്ന ആളാണ് മുഖ്യമന്ത്രി. മണിപ്പൂരില്‍ ബലാല്‍സംഗം ഉണ്ടായപ്പോളും അത് ആവര്‍ത്തിച്ചു. എന്നാല്‍ തന്റെ അധികാര പരിതിയില്‍ ഉണ്ടായ ദുരന്തം പിണറായി വിജയന് അറിഞ്ഞ മട്ടില്ല.
സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നത് അഭ്യന്തര വകുപ്പിന്റെ പിടിപ്പ് കേട് കൊണ്ട് നടന്ന ക്രൂരതയില്‍ നാട്ടുകാരെ പേടിച്ചിട്ടാണ്്, ഇര ഹിന്ദുവും പ്രതി മുസഌമും ആയതിനാലാണ് എന്നിങ്ങനെ നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്.
മന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാം എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മുഹമ്മദ് റിയാസിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: