പട്ന: മുഹറം ഘോഷയാത്ര കാണാന്‍ നിന്ന 14-കാരി ഹിന്ദുപെണ്‍കുട്ടിക്ക് ബീഹാറിലെ ദര്‍ഭംഗയില്‍ വെടിയേറ്റു. ദര്‍ഭംഗ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാക്കി വെടിയുണ്ട പുറത്തെടുത്തു. ഇപ്പോള്‍ അപകടനില തരണം ചെയ്തു.
മുഹറം ഘോഷയാത്ര കാണാന്‍ ഗിദര്ഗഞ്ജ് വാട്ടര്‍ ബെയ്സ് ഡാമിനടുത്ത് മകളുമായി നില്‍ക്കുകയായിരുന്നു താനെന്ന് അച്ഛന് ദേവി പസ്വാന് പറഞ്ഞു. “പൊടുന്നനെ പടക്കംപൊട്ടുന്ന ശബ്ദം കേട്ടതോടെ എല്ലാവരും ചിതറിയോടി. ഇതിനിടെ മകള്‍ വയറ് വേദനക്കുന്നതായി പറഞ്ഞു. നോക്കിയപ്പോള്‍ വലത്തെ വാരിയെല്ലിന്റെ ഭാഗത്തുകൂടെ രക്തം കുടുകുടാ ഒഴുകുന്നത് കണ്ടു. ഉടനെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.” – ദേവി പ്രസാദ് വിശദീകരിക്കുന്നു.
എക്സ്റേയില്‍ ശരീരത്തിനുള്ളില്‍ വെടിയുണ്ട കയറിയതായി മനസ്സിലായി. ഉടനെ ഓപ്പറേഷന് തിയറ്ററില്‍ കൊണ്ടുപോയി. ശസ്ത്രക്രിയയില്‍ പുറത്തെടുത്തപ്പോഴാണ് വെടിയുണ്ടയാണെന്ന് അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷണം നട ന്നുവരികയാണെന്ന് എസ് പി സാഗര്‍ കുമാര്‍ പറഞ്ഞു. ആരാണ് വെടിവെച്ചത് എന്ന കാര്യം അജ്ഞാതമാണ്.
മുഹറം ഘോഷയാത്രയ്ക്ക് വന്‍ തിരക്കായിരുന്നു. അല്പം ഇരുട്ടും പരന്നിരുന്നു. എന്തായാലും കുറ്റവാളികളെ കണ്ടെത്തി കര്‍ശനനടപടിയെടുക്കുമെന്ന് എസ് പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: