ന്യൂദല്‍ഹി: ഭാരതത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കായി 8000 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കൂടുതല്‍ സൗകര്യങ്ങളുള്ള, കൂടുതല്‍ വേഗത്തിലോടാന്‍ കഴിയുന്നവയാകും ഇവ. ഒരു വന്ദേഭാരതില്‍ 16 കോച്ചുകളാണ് ഉള്ളത്. എട്ട് കോച്ചുകള്‍ വരെ വച്ചും ഓടാനാകും.
പതിനാറു കോച്ചുകള്‍ ഉള്ള ഒരു ട്രെയിനിന് ഏകദേശം 130 കോടി ചെലവ് വരും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വന്ദേഭാരത് സ്ലീപ്പറിന്റെ 3,200 കോച്ചുകള്‍ക്കായി കരാര്‍ നല്‍കി. ഇതില്‍ 1,600 കോച്ചുകള്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയലും 1,600 റായ്ബറേലി, കപൂര്‍ത്തല എന്നീ ഫാക്ടറികളിലും നിര്‍മ്മിക്കും. ഈ വര്‍ഷം 700 വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിക്കും. വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം ഓടിത്തുടങ്ങും.
രാജധാനി ട്രെയിനുകള്‍ക്ക് സമാനമായി നഗരങ്ങള്‍ക്കിടയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലാകും കോച്ചുകളുടെ രൂപകല്‍പ്പന. വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിക്കാന്‍ റഷ്യന്‍ കമ്പനി ടിഎംഎച്ച് ഇന്ത്യയുടെ റെയില്‍ വികാസ് നിഗം ലിമിറ്റഡുമായി സഹകരിച്ച് സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടെ 120 വന്ദേ ഭാരത് നിര്‍മ്മിക്കും. ഇതിന് പുറമേ ഒരേ തരത്തിലുള്ള 80 കോച്ചുകള്‍ ബിഎച്ച് ഇ എല്‍ നിര്‍മ്മിക്കും. അലുമിനിയം ബോഡികള്‍ ഘടിപ്പിച്ച 100 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതില്‍ പങ്കാളിയാകുന്നത് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: