തിരുവനന്തപുരം : കേരളാ പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടി.കെ വിനോദ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ.പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയർ ഫോഴ്സിലേക്കാണ് മാറ്റം.
ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. ടോമിൻ ജെ. തച്ചങ്കരി ഡിജിപി സ്ഥാനത്ത് നിന്ന് തിങ്കളാഴ്ച വിരമിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം. കൊച്ചി കമ്മീഷണർ സേതുരാമനെ മാറ്റി ട്രാഫിക്കിന്റെ ചുമതല വഹിക്കുന്ന എ. അക്ബറെ നിയമിച്ചു. സേതുരാമൻ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പോലീസ് ആസ്ഥാനത്തെ ചുമതല നൽകി. എംആർ അജിത് കുമാറിന് പോലീസ് ബറ്റാലിയന്റെ അധിക ചുമതലയും നൽകി സർക്കാർ ഉത്തരവിറക്കി.
ഇൻ്റലിജൻസ് ഐജി പി. പ്രകാശിനെ മനുഷ്യാവകാശ കമ്മിഷനിൽ നിയമിച്ചു. സെൻട്രൽ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് വന്ന തോസൺ ജോസിനെ കണ്ണൂർ റേഞ്ച് ഐജിയായി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: