കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റൽ നടത്തിപ്പുകാരി ഉൾപ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുല്‍ത്താന (33), റാന്നി സ്വദേശി ആദര്‍ശ് (19), പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സ്‌റ്റെഫിന്‍ (19) എന്നിവരാണ് പിടിയിലായത്.
ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കടവന്ത്ര പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന വിവരവും അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
പഠിക്കാനായി കൊച്ചിയില്‍ എത്തി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: