കൊച്ചി : ആലുവയില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസ്സുകാരിക്ക് കേരളം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി. പെണ്‍കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസാര ചടങ്ങുകള്‍ നടന്നത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ ഏഴരയോടെയാണ് തായിക്കാട്ടുകര സ്കൂളില്‍ മൃതദേഹം എത്തിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പടെ വിവിധ രാഷ്ട്രീയ ജനപ്രതിനിധികള്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. അഞ്ചു വയസ്സുകാരിയുടെ മാതാപിതാക്കളും അധ്യാപകരും അമ്മമാരും സഹപാഠികളും ഉള്‍പ്പടെ വൈകാരികമായാണ് പെരുമാറിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തില്‍ അസ്ഫാഖ് ആലത്തിനെ രാത്രി 9.30ഓടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പിടികൂടിയസമയത്ത് മദ്യലഹരിയിലായതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യാനായിരുന്നില്ല. പിന്നീട് ഇയാള്‍ കുട്ടിയെ സുഹൃത്തിന് കൈമാറിയെന്നാണ് മൊഴി നല്‍കിയത്. അത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
ഒന്നര വര്‍ഷം മുന്‍പാണ് അസ്ഫക് ആലം കേരളത്തില്‍ എത്തുന്നത്. ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ മോഷണ കേസില്‍ ഉള്‍പ്പടെ ഇയാള്‍ പ്രതിയാണ്. മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊലപാതകം, ബലാത്സംഗം, പോക്സോ തുടങ്ങി ഒമ്പതോളം വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. അസ്ഫാഖിനെ ഇന്ന് തന്നെ ആലുവ സബ്ജയിലിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: