പാലക്കാട്: കോയമ്പത്തൂര്‍ ഹൈവേയില്‍ വാഹനം തടഞ്ഞ് നിര്‍ത്തി 4.5 കോടി രൂപ കവര്‍ന്നെന്ന് പരാതി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പുതുശ്ശേരി നരകംപുള്ളി പാലത്തില്‍വെച്ചാണ് സംഭവം.
കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ 15 ഓളം പേര്‍ കാറുകളിലും ടിപ്പര്‍ലോറിയുമായി വന്ന് പണവുമായി എത്തിയ സംഘത്തിന്റെ കാര്‍തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് പണം കവര്‍ന്നെന്നാണ് പരാതി.
പുലര്‍ച്ചെ നടന്ന സംഭവത്തില്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഇബ്‌നു വഫ വൈകീട്ട് ഏഴ് മണിയോടെയാണ് പരാതി നല്‍കിയത്. മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് ഇയാളോടൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നത്. ഈ പരാതിയില്‍ കസബ പൊലീസ് രാത്രി ഒമ്പതരയോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ മൂവര്‍ സംഘത്തിനെ മര്‍ദ്ദിച്ചവശരാക്കി മൂന്ന് മൊബൈല്‍ ഫോണും കവര്‍ന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: