തിരുവനന്തപുരം: സംസാരശേഷി ഇല്ലാത്തയാളെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കയ്യില്‍ കരുതിയിരുന്ന പണം കവര്‍ന്നതായി നാട്ടുകാര്‍. ദിവസങ്ങളായി ധനുവച്ചപുരം റെയില്‍വേ സ്റ്റേഷന് പരിസരത്തും, സമീപ പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്ന സംസാരശേഷി നഷ്ടപ്പെട്ടയാളെ മര്‍ദ്ദിച്ച് അവശനാക്കിയ നിലയില്‍ രാവിലെ റെയില്‍വേ സ്റ്റേഷന് സമീപത്ത് കണ്ടെത്തി.
ഇയാള്‍ ആരുടെ മുന്നിലും കൈനീട്ടി പൈസ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പകരം കയ്യില്‍ തന്നെ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ ഇദ്ദേഹം സൂക്ഷിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഇടയ്ക്ക് നാട്ടുകാരില്‍ ഒരാള്‍ പേര് ചോദിച്ചപ്പോള്‍ ബാബു എന്ന് എഴുതി നല്‍കിയതായും പറയുന്നു.
ഇദ്ദേഹത്തിന്റെ കൈവശം പണം ഇരിക്കുന്നതറിഞ്ഞ് സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചവശനാക്കി രൂപ തട്ടിയെടുത്ത ശേഷം പേക്ഷിച്ചതായാരിക്കാമെന്നാണ് കരുതുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ധനുച്ചപുരം റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് നാഗര്‍കോവിലിലേക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടതായി റെയില്‍വേ ജീവനക്കാരന് പറയുന്നു.
നാട്ടുകാര്‍ അറിയിച്ചതിന് തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ 108 ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്കിയ ശേഷം ഇയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ആഴ്ചകള്‍ക്ക് മുമ്പ് ധനുവച്ചപുരം സ്കൂളിനുള്ളില്‍ രാത്രി സാമൂഹ്യ വിരുദ്ധര്‍ കയറി സ്കൂളിലെ ടാപ്പുകളും ഫഌ്സുകളും നശിപ്പിച്ചിരുന്നു. രാത്രി കാലങ്ങളില്‍ ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനിലും, കോളജ് റോഡിലും സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെന്ന് പരിസരത്തുള്ളവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: