പയ്യന്നൂര്‍: കെട്ടിട നിര്‍മാണത്തിന് സര്‍ട്ടിഫിക്കറ്റ് നല്കാന് കോഴ ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് കഠിനതടവും പിഴയും. പയ്യന്നൂര്‍ വില്ലേജ് ഓഫീസറായിരുന്ന കാങ്കോലിലെ കെ.എം. ബാബുവിനാണ് തലശേരി ഇസി ആന്‍ഡ് എസ്ജെ കോടതി ശിക്ഷ വിധിച്ചത്.
2010 ജൂലൈ 19നാണ് പരാതിക്കാധാരമായ സംഭവമുണ്ടായത്. ഭാര്യയുടെ ക്വാര്‍ട്ടേഴ്സിനു മുകളില്‍ ഭര്‍ത്താവിന് കെട്ടിടം നിര്‍മിക്കാന്‍ സര്‍ട്ടിഫിക്കറ്റിന് 8,000 രൂപ കോഴ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി.
കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ജെ. പ്രസാദാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന ഉപാധിയോടെ രണ്ടുവകുപ്പുകള്‍ പ്രകാരം ആകെ രണ്ടുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കഠിനതടവും കൂടി അനുഭവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: