വാഷ്ംഗ്ടണ്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഓഗസ്റ്റ് 15നു ഡല്‍ഹിയില്‍ യുഎസ് കോണ്‍ഗ്രസിന്റെ എട്ടംഗ സംഘം അതിഥികളായി എത്തും. ക്യാപിറ്റോള്‍ ഹില്ലില്‍ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ ലീഡര്ഷിപ് കമ്മിറ്റിയില്‍ സംസാരിക്കവെ കോണ്‍ഗ്രസ് അംഗമായ റോ ഖന്നയാണ് ഇക്കാര്യം അറിയിച്ചത്.
യുഎസ്-ഇന്ത്യ കോക്കസിനെ സഹാദ്ധ്യക്ഷന്‍ കൂടിയായ ഖന്ന പറഞ്ഞു: ‘ചരിത്രം സൃഷ്ടിക്കുന്ന പ്രതിനിധി സംഘമാണിത്. ആദ്യത്തേതെന്നു ഞാന്‍ പറയും. ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം പോകുന്നു. ഓഗസ്റ്റ് 15 നു ചുവപ്പു കോട്ടയിലും രാജ്ഘട്ടിലും ഞങ്ങള്‍ ഉണ്ടാവും.’പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു നേതാക്കളെയും കാണും’ യുഎസ്-ഇന്ത്യ കോക്കസിനെ സഹാദ്ധ്യക്ഷന്‍ കൂടിയായ ഖന്ന പറഞ്ഞു
ബിസിനസിലേയും ബോളിവുഡിലെയും പ്രമുഖരെയും കാണും. മുംബൈയും ഹൈദരാബാദും സന്ദര്‍ശിക്കും.’ഇന്തോയുഎസ് ബന്ധങ്ങള്‍ 21 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ടതാവുമെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ പൗരനായിരിക്കുന്നത് നല്ല സമയത്താണ്.’ഇന്തോയുഎസ് ബന്ധങ്ങള്‍ വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമാണെന്നു രാജ കൃഷ്ണമൂര്‍ത്തി (ഡെമോക്രാറ്റ,്ഇല്ലിനോയ്) പറഞ്ഞു. ജനാധിപത്യം, മനുഷ്യാവകാശം, സ്വതന്ത്ര സംരംഭങ്ങള്‍, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങള്‍ പങ്കു വയ്ക്കുന്നതിലാണ് ആ ബന്ധം നിലനില്‍ക്കുന്നത്.’വീടും ബിസിനസും നടത്താന്‍ വംശലിംഗ ഭേദമില്ലാതെ ഓരോ അമേരിക്കാനും കഴിയണമെന്നു തനെദാര്‍ (ഡെമോക്രാറ്റ്മിഷിഗണ്) പറഞ്ഞു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കോണ്‍ഗ്രസ് അംഗം പീറ്റ് സെഷന്‍സ് (റിപ്പബ്ലിക്കന്‍,ടെക്സസ്) പ്രകീര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: