ന്യൂദല്‍ഹി : കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ രാഷ്‌ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ലാലുവിന്റെ മകന്‍ തേജസ്വി യാദവാണ് ഇതുസംബന്ധിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ജയില്‍ കണ്ടൊന്നും ഭയക്കില്ല, അവസാനം വിജയിക്കുക തന്നെ ചെയ്യുമെന്ന അടിക്കുറിപ്പിനൊപ്പമാണ് തേജസ്വി ലാലുവിന്റെ വീഡിയോ പങ്കുവെച്ചത്. അഴിമതി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലാലു അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് പുറത്തിറക്കിയത്. സമൂഹ മാധ്യമങ്ങളില്‍ ലാലുവിന്റെ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ലാലു സിംഗപ്പൂരില്‍ കിഡ്‌നി മാറ്റിവെയ്‌ക്കല്‍ ശസ്ത്ക്രിയയ്‌ക്ക് വിധേയനായത്. ലാലുവിന്റെ ഇളമകള്‍ രോഹിണിയാണ് കിഡ്‌നി നല്‍കിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇരുവരും സുഖം പ്രാപിച്ചു വരികയാണ്.
കേന്ദ്രമന്ത്രിയായിരിക്കേ റെയില്‍വേ നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ ലാലുവിനും കുടുംബത്തിനും എതിരേ കേന്ദ്ര ഏജന്‍സികള്‍ നിലവില്‍ അന്വേഷണം നടത്തി വരികയാണ്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട തെരച്ചിലുകളും നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: