ഭാരതത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനമാണ് മണിപ്പൂര്‍. തലസ്ഥാനം ഇംഫാല്‍. മണിപ്പൂരി ഭാഷയും ഇംഗ്ലീഷും മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്. വടക്ക് നാഗാലാന്‍ഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാര് എന്നിവയാണ് അതിര്‍ത്തികള്‍. 1972ല്‍ നിലവില്‍ വന്ന ഈ സംസ്ഥാനം ‘ഇന്ത്യയുടെ രത്നം’ എന്ന പേരില്‍ അറിയപ്പെടുന്നു. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലാണ് മണിപ്പൂരിന്റെ സ്ഥാനം. ഇന്ധന നിക്ഷേപവും ധാതുശേഖരവും വേണ്ടുവോളമുള്ള പ്രദേശമാണിത്. ഗോത്രവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന പ്രദേശം രാഷ്ട്രീയലാഭത്തിനായി തട്ടിക്കളിക്കുകയാണ്.
മണിപ്പൂരിന്റെ എഴുതപ്പെട്ടിട്ടുള്ള ചരിത്രം തുടങ്ങുന്നത് 1762ല്‍ രാജ ജയ് സിംഗ് ബ്രിട്ടീഷുകാരുമായി ബര്മ്മന് അധിനിവേശം തടയാനുണ്ടാക്കിയ സന്ധിയില്‍ നിന്നാണ്. പിന്നീട് 1824ല്‍ വീണ്ടും ബ്രിട്ടിഷ് സഹായം അഭ്യര്‍ഥിച്ച് മണിപ്പൂര്‍ സന്ധി ചെയ്തു. രാജസ്ഥാനത്തിനു വേണ്ടിയുള്ള കിടമത്സരം ആ കാലഘട്ടങ്ങളില്‍ അവിടെ രാഷ്ട്രീയ പ്രതിസന്ധികള്‍ തീര്‍ത്തിരുന്നു. 1891ല്‍ അഞ്ചു വയസ്സു മാത്രമുണ്ടായിരുന്ന ചുരാചന്ദ് രാജാവായി വാഴിക്കപ്പെട്ടതോടെയാണ് ഇതിനു ഒരറുതി വന്നത്. 1891ല്‍ അങ്ങനെ നാട്ടുരാജ്യമായാണ് മണിപ്പൂര്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ വന്നത്.
1947ല്‍ മണിപ്പൂര്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യവും സഖ്യ ശക്തികളുടെ സൈന്യങ്ങളും തമ്മിലുണ്ടായ പല വീറുറ്റ പോരാട്ടങ്ങള്‍ക്കും വേദിയായിരുന്നു മണിപ്പൂര്‍. ഇംഫാലില്‍ കടക്കാന്‍ കഴിയാതെ ജാപ്പനീസ് സേനക്ക് പരാജിതരായി മടങ്ങേണ്ടി വന്നത് യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. യുദ്ധത്തിനു ശേഷം നിലവില്‍ വന്ന മണിപ്പൂര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ആക്റ്റ് 1947 പ്രകാരം രാജ്യതലവനായി മഹാരാജാവും തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണ സഭയും ചേര്‍ന്ന ഒരു ജനാധിപത്യ ഭരണരീതി നടപ്പിലായി. 1949ല്‍ മഹാരാജ ബുദ്ധചന്ദ്ര അന്നത്തെ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് വിളിക്കപ്പെടുകയും ദുരൂഹസാഹചര്യങ്ങളില്‍ നിയമനിര്‍മ്മാണസഭ പിരിച്ചു വിട്ട് മണിപ്പൂര്‍ ഒക്ടോബര്‍ 1949ന് ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കുകയും ചെയ്തു.
1964 ല്‍ യുണൈറ്റഡ് നാഷ്ണല്‍ ലിബറേഷന്‍ ഫ്രണ്ട് രൂപീകരിക്കപ്പെട്ടതു മുതല്‍ മണിപ്പൂരില്‍ വിഘടന വാദവും അക്രമങ്ങളും തലപൊക്കിത്തുടങ്ങി. ഇപ്പോളും തുടരുന്ന ഈ അക്രമ പരമ്പരകളും, തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും, മണിപ്പൂരിന്റെ തന്ത്രപ്രധാന സ്ഥാനവും കാരണം മണിപ്പൂര്‍ സന്ദര്‍ശിക്കുവാന്‍ വിദേശികള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്.
ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ രണ്ടു വ്യത്യസ്ത ഭൂപ്രകൃതി മണിപ്പൂരില്‍ ദര്‍ശിക്കാന്‍ കഴിയും. അതിര്‍ത്തി പ്രദേശങ്ങളിലുള്ള കുന്നുകളും ഇടുങ്ങിയ താഴ്വരകളും അടങ്ങുന്ന പ്രകൃതിയും ഉള്‍പ്രദേശങ്ങളിലുള്ള സമതലങ്ങളും അതിനോടനുബന്ധിച്ചു വരുന്ന ഭൂപ്രകൃതിയും. ഭൂപ്രകൃതിയുടെ കാര്യത്തില്‍ മാത്രമല്ല സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും കാര്യത്തിലും ഈ വ്യത്യസ്തത ദര്‍ശനീയമാണ്.
രണ്ടു തരത്തിലുള്ള മണ്‍പ്രകൃതി മണിപ്പൂരില്‍ ദര്‍ശിക്കാം. കുന്നിന് പ്രദേശങ്ങളില്‍ കാണുന്ന ചെമ്മണ്ണും താഴ്വരകളില്‍ കാണുന്ന പശിമരാശി മണ്ണുമാണിവ. താഴ്വരകളിലെ മേല്മണ്ണില് വെള്ളാരങ്കല്ലുകള്‍, മണല്‍, കളിമണ്ണ് എന്നിവ കാണപ്പെടുന്നു. സമതലങ്ങളിലെ മേല്‍മണ്ണ് പ്രത്യേകിച്ച് ഡെല്‍റ്റ, പ്രളയപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ മേല്‍മണ്‍പ്രതലം നല്ല കട്ടിയുള്ളതാണ്. കിഴുക്കാംതൂക്കായുള്ള കുന്നിന് പ്രദേശങ്ങളിലെ മേല്‍മണ്ണ് മഴ,ഉരുള്‍പൊട്ടല്‍ മുതലായവമൂലം തുടര്‍ച്ചയായി നഷ്ടപ്പെടുന്നതു കൊണ്ട് അവിടങ്ങളില്‍ വളരെ നേരിയ മേല്മണ് പ്രതലമാണ് കാണപ്പെടുന്നത്. ഈ കാരണം കൊണ്ടു തന്നെ മണിപ്പൂരിന്റെ കുന്നിന്‍പ്രദേശങ്ങളില്‍ മൊട്ടക്കുന്നുകളും, കൊക്കകളും രൂപപ്പെട്ടിരിക്കുന്നു.
ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ മണിപ്പുര്‍ വിഷയം ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉഴപ്പുകയാണ്. കാരണം മണിപ്പുര്‍ കലാപത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ 10 കൊല്ലം 219 സൈനികര്‍ മരിച്ചിരുന്നു. കഴിഞ്ഞ 9 കൊല്ലം 71 സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ഇനി കലാപത്തിന്റെ കണക്ക് നോക്കുകയാണെങ്കില്‍ 4700ല്‍ അധികം കലാപം നടന്നു. ഇപ്പോള്‍ 1600 കലാപം ആക്കി ചുരുക്കി.
മണിപ്പുരില്‍ നടക്കുന്നത് വര്‍ഗീയ പ്രശ്നമല്ല. ഹിന്ദു–െ്രെകസ്തവ പ്രശ്നം അല്ല. ഇത് ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. ഇത് ബിജെപിയുടെ കാലത്ത് തുടങ്ങിയതല്ല. കോണ്‍ഗ്രസിന്റെ കാലത്തും തുടങ്ങിയതല്ല. അതിനുമുന്‍പ് തുടങ്ങിയതാണ്. പക്ഷേ, ബിജെപി വന്നപ്പോള്‍ അവിടെ സൈനികര്‍ മരിച്ചുവീഴുന്നത് കുറഞ്ഞു. കലാപങ്ങള്‍ കുറഞ്ഞു. സാധാരണക്കാര്‍ മരിച്ചുവീഴുന്നതും കുത്തനെ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
ഇങ്ങനെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരളത്തില്‍ ദുഷിച്ച പ്രചാരണങ്ങള്‍ സംഘടിപ്പിച്ചും കുടുംബശ്രീയെ കൊണ്ട് മണിപ്പുര്‍ വിഷയത്തില്‍ പ്രതിജ്ഞയെടുപ്പിക്കാനും ശ്രമിക്കുകയാണ്. വിഷയത്തില്‍ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായിട്ടുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ, വിഷയം ഉള്ളതുറന്ന് പ്രധാനമന്ത്രി കൂടി ഉള്‍പ്പെട്ട പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറായിട്ടും ഇവര്‍ തര്‍ക്കിക്കുന്നത് എന്തിനാണ്?.
മേയ് നാലിനാണ് മണിപ്പൂരിലെ ബിപൈന്യം ഗ്രാമത്തില്‍ ഗോത്രവര്‍ഗക്കാരായ 3 സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഒരാളെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം ചിത്രീകരിച്ച 26 സെക്കന്‍ഡ് നീളമുള്ള വീഡിയോ പുറത്തുവന്നു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 21 ന് കാംഗ് പോപി ജില്ലയിലെ സൈകുല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന് തൊട്ടുമുന്‍പ് അക്രമത്തില്‍ നിന്ന് സഹോദരിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ഒരു പുരുഷനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ ഒരു യുവതി അസം റെജിമെന്റിലെ മുന്‍ സുബേദാറായിരുന്ന കാര്‍ഗില്‍ സൈനികന്റെ ഭാര്യയാണ്.
മെയ്തെയ് വിഭാഗത്തിന് പട്ടികവര്‍ഗപദവി നല്‍കാനുള്ള കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ ആദിവാസി മാര്‍ച്ച് സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് മേയ് ആദ്യവാരം കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 160 പേരോളം കൊല്ലപ്പെട്ടു. ഇതിനിടെ, മിസോറാമിലുള്ള മണിപ്പൂര്‍ സ്വദേശികളായ മെയതെയ് വംശജരോട് സംസ്ഥാനം വിടാന്‍ മുന്‍ മിസോ കലാപകാരികള്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് തലസ്ഥാനമായ ഐസോളിലുള്ള മണിപ്പൂര്കാര്ക്ക് സര്‍ക്കാര്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഗോത്രവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ബോധപൂര്‍വശ്രമമാണ് മണിപ്പൂരിലും ബാഹ്യകേന്ദ്രങ്ങളിലും നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: