ന്യൂദല്‍ഹി: കശ്മീരിന് പ്രത്യകപദവി നല്കുന്ന 370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധവും അനീതിയുമാണെന്ന് ചൂണ്ടിക്കാട്ടി ഗ്ലോബല്‍ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോര(ജികെപിഡി) സുപ്രീംകോടതിയില്‍. വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഷാ ഫൈസല്‍ എന്നയാള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ന്നുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എല്ലാ പ്രകാരത്തിലും പിന്തുണയ്‌ക്കുന്നുവെന്ന് ആഗോള കശ്മീരി പണ്ഡിറ്റ് സമൂഹം അറിയിച്ചത്.
ജമ്മുകശ്മീരില്‍ സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും മടക്കിക്കൊണ്ടുവരാന്‍ ഭാരതസര്‍ക്കാരിന്റെ ധീരമായ നടപടി കൊണ്ടുസാധിച്ചുവെന്ന് ജികെപിഡി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള കശ്മീരികള്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുകയാണ്. ഒരു രാഷ്‌ട്രം ഒരു ഭരണഘടന എന്ന ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഷാ ഫൈസലിന്റെയും മറ്റ് ചിലരുടെയും ഹര്‍ജികളെന്നും അവ തള്ളിക്കളയണമെന്നും ജികെപിഡി സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. ഭരണഘടനയുടെ ആശയങ്ങളും ആദര്‍ശവും കാത്തുസൂക്ഷിക്കാന്‍ ഒരു ഭാരതപൗരന് ബാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നത് ആഗസ്ത് രണ്ടിലേക്ക് മാറ്റി. വിവാദ വകുപ്പിലൂടെ ഭാരതത്തിനുള്ളില്‍ ഒരു പ്രത്യേക ‘ഷേഖ്ഡം’ സ്ഥാപിക്കാനാണ് ചിലര്‍ ശ്രമിച്ചതെന്ന് ജികെപി
ഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിച്ചു. അവര്‍ കശ്മീരിലെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും ആട്ടിപ്പായിക്കുകയും സ്വത്ത് കൈയേറുകയും ചെയ്തു. സ്ത്രീകളെ അപമാനിച്ചു. അത്തരം ക്രൂരതകള്‍ക്കും വിഘടനവാദത്തിനും വഴി വച്ചത് കശ്മീരിന് നല്‍കിയിരുന്നു പ്രത്യേ.ക പദവിയാണ്, ജികെപിഡി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: