Categories: World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

പാസ്പോര്‍ട്ടും വിസയുമില്ലാതെയാണ് ആറു വയസുകാരി രണ്ട് പുരുഷന്മാര്‍ക്കൊപ്പം ജയ്പുര്‍ വിമാനത്താവളത്തിലെത്തിയത്

Published by

ജയ്പുര്‍:  പാകിസ്ഥാനിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പാക് പെണ്‍കുട്ടി ജയ്പുരില്‍ പിടിയിലായി.  

പാസ്പോര്‍ട്ടും വിസയുമില്ലാതെയാണ് ആറു വയസുകാരി രണ്ട് പുരുഷന്മാര്‍ക്കൊപ്പം  ജയ്പുര്‍ വിമാനത്താവളത്തിലെത്തിയത്. എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ലാഹോര്‍ സ്വദേശിനി ഗസല്‍ പര്‍വീണ്‍ ആണ് പിടിയിലായത്. മൂന്നു വര്‍ഷം മുന്‍പ് ബന്ധുവിനൊപ്പം വിമാനത്തിലാണ്   ഇന്ത്യയിലെത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. അന്നുമുതല്‍ ഇരുവരും സിക്കാറിലെ ശ്രീമധോപുരിലാണ് താമസിച്ചത്.

എന്നാല്‍ യാതൊരു രേഖകളുമില്ലാതെ താനും ബന്ധുവായ സ്ത്രീയും എങ്ങനെ ഇന്ത്യയിലെത്തിയെന്ന് പെണ്‍കുട്ടിക്ക് പറയാനാകുന്നില്ല.

പെണ്‍കുട്ടിയെ പൊലാസ്  ചോദ്യം ചെയ്തു വരികയാണ്. ബന്ധുവിനെയും ചോദ്യം ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക