ന്യൂദല്‍ഹി: കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 1990 കളില്‍ കുക്കികള്‍ ഉള്‍പ്പെട്ട നാല് പ്രധാന വംശീയ സംഘര്‍ഷങ്ങളാണ് മണിപ്പൂരില്‍ നടന്നത്. 1993ലെ നാഗ-കുക്കി സംഘര്‍ഷം, 1997-1998 ലെ കുക്കി-പൈറ്റ് സംഘര്‍ഷം, 1993 മെയ് മാസത്തില്‍ മെയ്തേയ്-പങ്കല്‍ സംഘര്‍ഷം, 1995 ല്‍ കുക്കി-തമിഴ് സംഘര്‍ഷം.
ഈ സമയങ്ങളില്‍ അന്നത്തെ കേന്ദ്രആഭ്യന്തര സഹമന്ത്രി രാജേഷ് പൈലറ്റ് വെറും മൂന്നര മണിക്കൂര്‍ മാത്രമാണ് സംസ്ഥാനത്ത് ചെലവഴിച്ചത്. താന്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തിനിടയിലും മൂന്നു ദിവസം മണിപ്പൂരില്‍ തങ്ങുകയും 41 സംഘടനകളുമായി ചര്‍ച്ച നടത്തുകയും ചെയ്തെന്നും ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ഇംഫാല്‍, ചുരാചന്ദ്പൂര്‍, മോറെ, കാങ്പോക്പി എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ നിരീക്ഷിക്കാന്‍ സഹമന്ത്രി നിത്യാനന്ദ് റായ് മെയ് 25 മുതല്‍ ജൂണ്‍ 17 വരെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്തു.
കോണ്‍ഗ്രസ് ഭരണകാലത്ത്സംഘര്ഷങ്ങമുണ്ടായപ്പോള് കേന്ദ്രആഭ്യന്തര സഹമന്ത്രി രാജേഷ് പൈലറ്റ് മാത്രമാണ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയത്. 2011ല്‍ ഒരു എംപി മണിപ്പൂരിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. 1993ല്‍ അക്രമങ്ങള്‍ തടയാന്‍ അര്‍ദ്ധസൈനികരെ അയയ്ക്കാന്‍ 14 ദിവസമെടുത്ത കോണ്‍ഗ്രസിനോടല്ല, പാര്‍ലമെന്റിനോടും പൊതുജനങ്ങളോടും മാത്രമാണ് സര്‍ക്കാര്‍ ഉത്തരം പറയേണ്ടതെന്നും അമിത് ഷാ പറഞ്ഞു. മണിപ്പൂരിലേക്ക് യാത്ര ചെയ്യുന്നതിന് ആര്‍ക്കും നിയന്ത്രണമില്ല. അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: