ടോക്യോ: ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമിഫൈനലില്‍. ജപ്പാന്റെ കോക്കി വാടാനബെയെ ആണ് പരാജയപ്പെടുത്തിയത്.
ലോക നമ്പര്‍ 13 ാം നമ്പര്‍ താരമായ ലക്ഷ്യ സെന്‍ 21-15 21-19 എന്ന സ്കോറിനാണ് ജപ്പാന് താരത്തെ പരാജയപ്പെടുത്തിയത്. ഇന്തോനേഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയെ ആണ് ലക്ഷ്യ സെന്‍ സെമിയില്‍ നേരിടുക.
അതേസമയം പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെട്ടു. ഒളിമ്പിക് ചാമ്പ്യന്മാരായ ചൈനീസ് തായ്പേയിയുടെ ലീ യാങ്-വാങ് ചി-ലാന് സഖ്യത്തോട് 15-21, 25-23, 16-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: