തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പള നിഷേധവും തൊഴിലാളികളെ അപമാനിക്കലും തുടരുന്നത് പൊതുമുതല്‍ സ്വകാര്യ സ്വത്താക്കി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എം.എസ്. സുനില്‍ ആരോപിച്ചു.
മുഖ്യമന്ത്രി വാക്ക് പാലിക്കുക, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുക, ജീവനക്കാരെ പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി തൃശൂര്‍ ജില്ലാ ഓഫീസിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ഇ. പി. ഗിരീഷ് അധ്യക്ഷനായിരുന്നു. ജില്ലാ ജോ. സെക്രട്ടറി കെ.പി. രചന്കുമാര്, വി.എ. ബിജു, പി.എസ്. രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: