എന്‍ ഹരി
BJP മേഖല അധ്യക്ഷന്‍
മത മൗലിക വാദ സംഘടനകളെ കേന്ദ്ര സർക്കാർ രാജ്യത്തുനിന്ന് പിഴുതെറിഞ്ഞിട്ടും കേരളത്തിൽ ഇപ്പോഴും രാജ്യവിരുദ്ധ ശക്തികൾ ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിന് കീഴിൽ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ നിലകൊള്ളുന്നു എന്നത് അത്യന്തം ഭയപ്പെടുത്തുന്ന കാര്യമാണ്.
കാസർഗോഡ് മണിപ്പുർ വിഷയത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരുപാടിയിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യം മണിപ്പൂർ ജനതയ്‌ക്കുള്ള പിന്തുണയല്ല’ രാജ്യത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയും ഭീഷണിയുമാണ്.
‘അമ്പല നടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്ക് കത്തിക്കുമെന്ന് പറയുന്നവരും കുന്തിരിക്കം വാങ്ങിവെച്ചോളാൻ പറയുന്നതും’ കേവലമൊരു മുദ്രാവാക്യം മാത്രമല്ലന്ന് കഴിഞ്ഞ കാലയളവിൽ കേരളം കണ്ടതാണ്.
സംഘപരിവാർ നേതാക്കളുടെ പേരും വീടും ചുമതലയും വീട്ടിലേക്കുള്ള വഴിയും ഞങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ കേരളത്തെ ഞെട്ടിച്ചുകൊണ്ട് പ്രസ്‍താവന പോലെത്തന്നെ നിരവധി നിരപരാധികളെയാണ് ഇവിടെ കൊന്നു തള്ളിയത്.
നിരോധിത മത മൗലിക വാദ സംഘടനകളുടെ പ്രവർത്തകർ ഇപ്പോൾ മുസ്ലിം ലീഗിലും കോൺഗ്രസിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും സജീവമാണ്. സംസ്ഥാന സർക്കാരിൽ താക്കോൽ സ്ഥാനങ്ങളിൽ ഉദ്യോഗസ്ഥ തലങ്ങളിൽ അവർ ഇപ്പോഴും സുരക്ഷിതരായി ഇരിക്കുന്നു.
പ്രതിപക്ഷ നേതാവ് വിടി സതീശനും കെപിസിസി പ്രസിഡന്റ് സുധാകരനും അടക്കമുള്ളവർ കാലാകാലങ്ങളായി ഹൈന്ദവ വിരുദ്ധ നിലപാടുകൾക്ക് കൂട്ടുനിൽക്കുകയാണ്. ഹൈന്ദവ മത ദൈവങ്ങളെ പരിഹസിച്ചാലോ ഹൈന്ദവ ആചാരങ്ങളെ കോൺഗ്രസ് പ്രവർത്തകരോ ഘടക കക്ഷികളോ തള്ളിപ്പറഞ്ഞാലൊ അപമാനിച്ചാലോ ന്യുന പക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നിശബ്ദത പാലിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിന്റേത്.
ഹൈന്ദവരെ സംബന്ധിച്ച കോൺഗ്രസ് നിലപാടുകൾ ഇത് ശരിവെക്കുന്നതാണ്.
മുസ്ലിം മത മൗലിക വാദികൾക്കെതിരെ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് കല്ലറങ്ങാട്ട് പിതാവിനെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞതും ഇതേ ഭീകരരുടെ വോട്ട് ലക്ഷ്യമിട്ടാണ് എന്ന് കേരള സമൂഹത്തിനറിയാം.
സിപിഎമ്മും കോൺഗ്രസും ഹൈന്ദവ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിൽ മത്സരിക്കുന്ന കാഴ്ചയാണ് നിലവിൽ കാണാൻ സാധിക്കുന്നത്.
സംസ്ഥാന നിയമസഭ സ്പീക്കർ ഹിന്ദുമത വിശ്വാസങ്ങളും ആചാരങ്ങളും ദൈവങ്ങളുമൊക്കെ മിത്തുകളാണ് എന്ന് പരസ്യമായി പറയുമ്പോൾ അതിനെ ഒരു സാമാജികന്റെ പ്രസംഗമായല്ല കാണാൻ സാധിക്കുന്നത്. പകൽ സിപിഎമ്മും രാത്രിയിൽ സുഡാപ്പിയുമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദിയുടെ ജ്വൽപ്പനം മാത്രമായി മാത്രമേ അതിനെ കാണാൻ സാധിക്കു.
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഹൈന്ദവ വിരുദ്ധ സമീപനമാണ് ഷംസീറിലൂടെ കഴിഞ്ഞ ദിവസം പുറത്തു വന്നത് വിഘടന വാദികൾക്കും രജ്യവിരുദ്ധ ശക്തികൾക്കുമുള്ള സിപിഎമ്മിന്റെ നിരുപാധിക പിന്തുണയാണ് ഇതിലൂടെ വ്യക്തമാകുന്നത്,
അബ്ദുൽ നാസർ മദനിയെപ്പോലുള്ള രാജ്യവിരുദ്ധരെ വീട്ടിലെത്തി സന്ദർശിക്കുകയും സമാധാനത്തിന്റെ സന്ദേശ വാഹകനായി സമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ജലീലിനെ പോലുള്ളവരും എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പോലുള്ള പ്രസ്ഥാനങ്ങളെയോ മുജാഹിദ് ബാലുശേരിയെയോ മത മൗലികവാദ സംഘടനകളെയോ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്ന് കൂടി മനസ്സിലാക്കുമ്പോൾ ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനത്തിൽ എത്രത്തോളം തീവ്രവാദ സംഘടനകൾക്ക് സ്വാധീനം ഉണ്ട് എന്ന് മനസിലാകും.
മതമില്ലാത്ത ജീവനിൽ പ്രവാചക നിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ നാട്ടിൽ ഇപ്പോൾ ഭീകര വാദികൾ ലക്ഷ്യമിടുന്നത് ക്രിസ്തുമത പുരോഹിതരെയും ഭൂരിപക്ഷ സമുദായത്തെയുമാണ് എന്ന് കഴിഞ്ഞ നാളുകളിൽ നടത്തിയ പ്രസ്താവനകളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മനസിലാകുന്ന കാര്യമാണ്.
തീവ്രവാദികൾക്ക് പാലൂട്ടുന്ന ഇടതുപക്ഷ സർക്കാർ നയം കേരളത്തിൽ നടക്കില്ല അതിനെ നിയമപരമായും രാഷ്‌ട്രീയ പരമായും ജനങ്ങൾക്കൊപ്പം നിന്ന് നേരിടും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: