പാലാ: പുതിയ ദേശീയ വിദ്യാഭ്യാസനയം പൂര്‍ണമായും നടപ്പാകുന്നതോടെ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസക്രമത്തിലേക്ക് ഭാരതത്തിന് എത്തിച്ചേരാനാകുമെന്ന് സിറോ മലബാര്‍ സിനഡല്‍ കമ്മിറ്റി കണ്‍വീനര്‍കൂടിയായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സിറോ മലബാര്‍ സിനഡല്‍ കമ്മിറ്റിയും പാലാ സെന്റ്തോമസ് കോളജും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം ഏകദിന സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട വിദ്യാഭ്യാസനയങ്ങളും വിദ്യാഭ്യാസഘടനയും നവീകരിക്കേണ്ടതുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും തേടിയുള്ള യുവജനങ്ങളുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ ഇത് അനിവാര്യമാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൊളോണിയല്‍ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും മിഷനറി ദൗത്യമായി ഏറ്റെടുത്തവരാണ് ക്രൈസ്തവ സഭകള്‍, അദ്ദേഹം തുര്‍ടന്നു.
തലശ്ശേരി രൂപത ആര്‍ച്ച് ബിഷപ്പും സീറോ മലബാര്‍ സിനഡല്‍ കമ്മിറ്റി അംഗവുമായ മാര്‍ ജോസഫ് പാംപ്ലാനി, പാലാ രൂപത ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, കോളജ് മാനേജര്‍ മോണ്‍.ഡോ.ജോസഫ് തടത്തില്‍, രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, ബെംഗളൂരു ക്രിസ്തു ജയന്തി കോളജ് കൊമേഴ്സ് വിഭാഗം ഡീന്‍ ഡോ. അലോഷ്യസ് എഡ്വേര്‍ഡ് ജെ., പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ഡേവിസ് സേവ്യര്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: