ചാലക്കുടി: വന്യമൃഗ ശല്യത്തിന് പരിഹാരമായി കൃഷി വകുപ്പ് പത്ത് കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതിക്ക് തുടക്കം കുറിച്ച് സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വന്യമൃഗ ശല്യം മൂലം കൃഷി നാശവും മറ്റും സംഭവിച്ചാല്‍ വനം വകുപ്പാണ് നഷ്ടപരിഹാരം നല്‍കിയിരുന്നത്. കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കാശ്വാസമായി ആദ്യമായാണ് കൃഷി വകുപ്പ് തുക അനുവദിക്കുുന്നത്. ഇതിന്റെ ഒരു വിഹിതം അതിരപ്പിള്ളിക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസി വിഭാഗം ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളും സംഭരിക്കുന്ന വനവിഭവങ്ങളും ശേഖരിച്ച് മൂല്യവര്‍ദ്ധനവ് നടത്തി അതിരപ്പിള്ളി എന്ന ബ്രാന്‍ഡില്‍ ഗുണഭോക്താവിന് വിപണിയില്‍ ലഭ്യമാക്കുകയാണ് അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കുന്നവ സംസ്കരിക്കുന്നതിനും മൂല്യവര്‍ദ്ധനം നടത്തുന്നതിനും നിര്‍മിച്ചതാണ് സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റ്. ചടങ്ങില്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവീസ്, കെഎല്‍ഡിസി ചെയര്മാന് പി. വി. സത്യനേശന് എന്നിവര്‍ മുഖ്യാതിഥികളായി. കാര്‍ഷിക ഉത്പാദന കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോക് പദ്ധതി വിശദീകരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: