മലപ്പുറം: കേരള സംസ്ഥാന ലോട്ടറിയുടെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം മലപ്പുറത്ത്. പരപ്പനങ്ങാടി നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഒന്നാം സമ്മാനം.
പതിനൊന്ന് പേര് കൂട്ടായി എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.പത്ത് കോടി രൂപയായണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം.
ടിക്കറ്റ് ഇവര്‍ പഞ്ചാബ് നാഷംണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു.ഒന്നാം സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവര്‍.
എം ബി 200261 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. എജന്‍സി കുറ്റിപ്പുറത്തെ വില്പനക്കാരന് കൈമാറിയ ടിക്കറ്റിനാണ് സമ്മാനം.രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേര്‍ക്കാണ്.മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേര്‍ക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: