പുതുക്കാട്: പുതുക്കാട് തൊറവ് യൂണിറ്റി ക്ലബില്‍ അനധികൃതമായി പണംവെച്ച് ചീട്ടുകളിച്ച 18 അംഗ സംഘം അറസ്റ്റില്‍. നടത്തിപ്പുകാരന് ചെങ്ങാലൂര്‍ ചെറിയ പൂവത്തുക്കാരന്‍ ഡെന്നി, മരത്താക്കര തട്ടില്‍ ബൈജു, മാള വടമ വടക്കേതലയ്ക്കല്‍ ഷാനവാസ്, വരാക്കര ചുക്കിരി സുബിന്, ചാലക്കുടി വെസ്റ്റ് ഓമംഗലത്ത് പരമേശ്വരന്, വടക്കാഞ്ചേരി കുമരനെല്ലൂര്‍ പള്ളിപ്പുറത്ത് ശശി, ചാലക്കുടി തരകന് ജിനോ, ചാലക്കുടി വി. ആര്. പുരം അങ്ങാടിപ്പറമ്പില്‍ മിഥുന്, വരന്തരപ്പിള്ളി കാളകല്ല് കോപ്പാടന്‍ പ്രകാശന്, മരത്താക്കര കുണ്ടുകുളം ബൈജു, ചെങ്ങാലൂരില്‍ താമസിക്കുന്ന തൊടുപുഴ കുളപ്പാറ ഞാലില്‍ മോഹനന്, കാറളം അയ്യേരി ഉണ്ണിക്കണ്ണന്, മുക്കാട്ടുകര കോഴിപ്പറമ്പില്‍ ബിജു, ആമ്പല്ലൂര്‍ കല്ലൂര്‍ മംഗലത്ത് ദേവദാസ്, പുതുക്കാട് കണ്ണമ്പത്തൂര്‍ മുള്ളക്കര ഷിന്റോ, വരന്തരപ്പിള്ളി പള്ളിക്കുന്ന് കൂത്തൂര്‍ ജോബി, കൊടകര ചെമ്പൂച്ചിറ കൈക്കുളങ്ങര വിജിത്ത്, കട്ടപ്പന മേരികുളം പാലൂര് വയലില്‍ മനോജ് എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
50,000 രൂപയും ചീട്ടുകളി അനുബന്ധ സാമഗ്രികള്‍, മദ്യം, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഇവിടെ വന്‍തോതില്‍ പണം വെച്ചുള്ള ചീട്ടുകളി പതിവാണെന്നും കൂടിയ തുക ഗൂഗ്ള്‍ പേ, മറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴിയുമാണ് അക്കൗണ്ടില്‍ കൈമാറുന്നതെന്നും പോലീസ് പറഞ്ഞു. പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനില്‍ദാസ്, എസ്.ഐ. കെ.എസ്. സൂരജ്, അഡീ. എസ്.ഐ. ദിനേശന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, വി.ജി. സ്റ്റീഫന്‍, സി.എ. ജോബ്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, എ.യു. റെജി, ഷിജോ തോമസ്, സിനിയര്‍ സി.പി.ഒ. ജിലേഷ് ചന്ദ്രന്, കെ.എസ്. സിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: