തിരുവനന്തപുരം: മോര്‍ച്ചറി യുവമോര്‍ച്ചക്കാര്‍ക്ക് മാത്രമുള്ളതല്ലെന്ന് ജയരാജന് ഓര്‍ക്കുന്നത് നല്ലതാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര് പ്രഫുല്‍കൃഷ്ണന്‍. പിജയരാജന്റെ ഭീഷണി അര്‍ഹിക്കുന്ന അവജ്ഞയോടെതള്ളുകയാണ്. സിപിഎം നേതാക്കളുടെ കൊലവിളി ഒരു പാട് കണ്ട സംഘടനയാണ് യുവമോര്‍ച്ച.
ഭരണസ്വാധീനം പോലുമില്ലാതെ എല്ലാ വെല്ലുവിളിയേയും കേരളത്തിന്റെ മണ്ണില്‍ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോര്‍ച്ചയെന്ന് ജയരാജന് മറക്കണ്ടെന്ന് പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു. സിപിഎമ്മില്‍ ഓട്ടക്കാലണ വിലപോലുമില്ലാത്ത ജയരാജന് സഖാക്കളുടെ കയ്യടി കിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്.
കൊലവിളി പരാമര്‍ശം നടത്തിയ പിജയരാജനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. എ എന്‍ ഷംസീറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുകതന്നെ ചെയ്യുമെന്നും പ്രഫുല്‍കൃഷ്ണന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: