കൊല്ലം : വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാനുള്ള ശ്രമത്തിനിടെ സീരിയല്‍ നടിയും ആണ്‍സുഹൃത്തും പിടിയില്‍. സീരിയല്‍ നടിയും അഭിഭാഷകയുമായ നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് അറസ്റ്റിലായത്. വിമുക്ത ഭടനും സര്‍വകലാശാല മുന്‍ ജീവനക്കാരനുമായ 75 കാരനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായിരിക്കുന്നത്.
പൈസയോടുള്ള ആര്‍ത്തിയാണ് ഹണി ട്രാപ്പിനുള്ള പ്രധാന കാരണം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നിത്യ ശശി വാടകയ്ക്ക് വീട് വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരനെ ആദ്യം ഫോണിലൂടെയാണ് ബന്ധപ്പെടുന്നത്. തുടര്‍ന്ന് നിരന്തരം ഫോണ്‍വിളിച്ച് സൗഹൃദത്തിലാക്കി. പിന്നാലെ പരാതിക്കാരനെ വീട്ടിലേക്കും ക്ഷണിച്ചു. വയോധികന് വീട്ടിലെത്തിയതോടെ നിത്യ ഇയാളെ വിവസ്ത്രനാക്കി തനിക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം ബിനുവും വീട്ടിലെത്തി.
തുടര്‍ന്ന് നിത്യയും ബിനുവും ഈ ചിത്രങ്ങള്‍ കാണിച്ച് വയോധികനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് 25 ലക്ഷം രൂപ കൂടി ഇരുവരും ആവശ്യപ്പെട്ടതോടെയാണ് വയോധികന് പോലീസില്‍ പരാതി നല്‍കുന്നത്. ഇതോടെ നടിയും സുഹൃത്തും ഒളിവില്‍ പോവുകയായിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് നടിയേയും സുഹൃത്തിനേയും കൊല്ലം പരവൂര്‍ പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: