തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയെ കളങ്കപ്പെടുത്താന്‍ കോണ്‍ഗ്രസ്സ് തന്നെ ശ്രമിക്കുകയാണ്. വിഐപി പ്രസംഗിക്കുമ്പോള്‍ അതിനുള്ള ചട്ടങ്ങള്‍ നിയമങ്ങളൊക്കെയുണ്ട്. നിസ്സാര സംഭവം ഉണ്ടെങ്കില്‍ പോലും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിയമം. അനുസ്മരണ ചടങ്ങിനിടെ മൈക്ക് തകരാറിലായത് അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്. പോലീസ് കേസെടുത്തത് വിവാദമായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൈക്ക് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വികൃതമായി പ്രചരണം നടത്തുകയാണ്. വിഐപി സെക്യൂരിറ്റി ചട്ടപ്രകാരം ഉള്ള നടപടി മാത്രമാണ് പോലീസ് ചെയ്തത്. വിഷയത്തില്‍ ആരേയും പ്രതിചേര്‍ത്തിട്ടില്ല. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ കോണ്‍ഗ്രസ്സ് എന്താണ് കാട്ടിക്കൂട്ടിയത്. കെപിസിസി പ്രസിഡന്റ് എഴുതി വായിച്ചത് എന്താണ്. ആ രീതിയില്‍ മറുപടി പറയാന്‍ ആര്‍ക്കും അറിയാഞ്ഞിട്ടല്ല.
മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. വിഐപി പ്രസംഗിക്കുമ്പോള്‍ അതിനുള്ള ചട്ടങ്ങളും, നിയമങ്ങളുമുണ്ട്. നിസ്സാര സംഭവം ആണെങ്കിലും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. മുഖ്യമന്ത്രി പക്വതയോടെ പ്രസംഗിച്ചു. ഉന്നത നിലവാരം ഉള്ള പ്രസംഗമായിരുന്നുവെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: