തിരുവനന്തപുരം : കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായെന്ന കേസിലെ അന്വേഷണം സംബന്ധിച്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തകരാര്‍ സംഭവിച്ചതില്‍ അട്ടിമറിയില്ല, ജനത്തിരക്കിനിടയില്‍ മൈക്കിന്റെ വയര്‍ വലിഞ്ഞതാണ് തകരാറിന് കാരണമെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്.കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
അനുസ്മരണ സമ്മേളനത്തിന് പിന്നാലെ പൊതു സുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തത്. കൂടാതെ സമ്മേളനത്തിന് ഉപയോഗിച്ച മൈക്ക് സെറ്റ്, ആംബ്ലിഫയര്‍, വയറുകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമാവുകയും ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ട് തലയൂരിയത്.
കേസില്‍ പരിശോധന മാത്രം മതിയെന്നും തുടര്‍ നടപടികള്‍ പാടില്ലെന്നുമാണ് മുഖ്യമന്ത്രി പോലീസിന് നല്കിയ നിര്‍ദ്ദേശം. എന്നാല്‍ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് മൈക്ക് സെറ്റും മറ്റും കസ്റ്റഡിയില്‍ എടുക്കുകയും കേസും രജിസ്റ്റര്‍ ചെയ്തു.
അതേസമയം കേസില്‍ തുടര്‍ നടപടി പാടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരിഹസിച്ചു. ചിരിപ്പിച്ച് കൊല്ലരുത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞാണ് പോലീസ് വിഷയത്തില്‍ കേസെടുത്തതെന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണം.
പരിപാടികള്‍ക്കിടെ സെക്കന്‍ഡുകള്‍ മാത്രം നീണ്ട മൈക്ക് ഹൗളിങ് ഉണ്ടായെന്ന് ആരോപിച്ചാണ് തിരിവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ ഹൗളിങ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവര്‍ത്തിച്ചുവെന്നായിരുന്നു എഫ്ഐആറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ എഫ്ഐആറില്‍ ആരേയും പ്രതിചേര്‍ത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: