ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററായ 2700 കോടിയില്‍ ഉയര്‍ന്ന ‘ഭാരതമണ്ഡപം’ ബുധനാഴ്ച മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ അതിനെ പുകഴ്ത്തി ബിസിനസുകാരന് ആനന്ദ് മഹിന്ദ്രയുടെ ട്വീറ്റ്.ലോകത്തെ വാണിജ്യകേന്ദ്രങ്ങള്‍ എല്ലാം ഇന്ത്യയുടെ വാതില്ക്കല് എത്തിയപ്പോഴാണ് പുതിയ ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമായ അന്താരാഷ്ട്ര സൗകര്യങ്ങളുള്ള കണ്വെന്ഷന് സെന്റര്‍ ഉയര്‍ന്നതെന്നാണ് ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്തത്.
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്:
“പ്രഗതി മൈതാനത്ത് ഞാന്‍ പല തവണ എക്സിബിഷന് കാണാന്‍ പോയിട്ടുണ്ട്. അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമുള്ള നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ എത്ര പുറകിലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പലപ്പോഴും അത് എന്നില്‍ അമ്പരപ്പാണുളവാക്കിയത്. ഈ പുതിയ കണ്വെന്ഷന് സെന്റര്‍ ശരിയായ സമയത്താണ് എത്തിയിരിക്കുന്നത്. കാരണം വാണിജ്യലോകമാകെ സ്ഥിരം വഴികളുപേക്ഷിച്ച് ഇന്ത്യയുടെ വാതിലില്‍ എത്തുന്ന സമയത്ത്. പുതിയ കെട്ടിടത്തില്‍ കോണ്‍ഫറന്‍സുകളില്‍ പങ്കടുക്കുന്നത് സ്വപ്നം കാണുന്നു.”
കണ്വെന്ഷന് സെന്റര്‍, എക്സിബിഷന് ഹാള്‍, ആംഫി തിയറ്റര്‍ എന്നിവ ഉള്‍പ്പെട്ടതാണ് 123 ഏക്കര്‍ ക്യാമ്പസോടുകൂടിയ ഭാരതമണ്ഡപം. എക്സിബിഷനുകള്‍, സമ്മേളനങ്ങള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയ്ക്കെല്ലാം ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: