Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാം രാഷ്‌ട്രമായ മാലിദ്വീപുമായി ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; മതമൗലികവാദം, സൈബര്‍ ടെററിസം, ഹിംസാത്മക തീവ്രവാദം എന്നിവയ്‌ക്കെതിരെ ഒന്നിച്ച് പൊരുതും

തീവ്രവാദത്തിന്റെ എല്ലാതരം രൂപങ്ങളേയും ശക്തമായി അപലപിച്ച് ഇന്ത്യയും മാലിദ്വീപും. ന്യൂദല്‍ഹിയില്‍ തീവ്രവാദം, ഹിംസാത്സമക തീവ്രവാദം, മതമൗലികവാദം എന്നിവയ്‌ക്കെതിരെ നടന്ന രണ്ടാമത് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ഇന്ത്യയും മാലിദ്വീപും സംയുക്ത അധ്യക്ഷത വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 07:20 pm IST
in India
മോദിയും മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹും (ഫയല്‍ ചിത്രം)

മോദിയും മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹും (ഫയല്‍ ചിത്രം)

ന്യൂദല്‍ഹി: തീവ്രവാദത്തിന്റെ എല്ലാതരം രൂപങ്ങളേയും  ശക്തമായി അപലപിച്ച് ഇന്ത്യയും മാലിദ്വീപും. ന്യൂദല്‍ഹിയില്‍ തീവ്രവാദം, ഹിംസാത്സമക തീവ്രവാദം, മതമൗലികവാദം എന്നിവയ്‌ക്കെതിരെ നടന്ന രണ്ടാമത് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ഇന്ത്യയും മാലിദ്വീപും സംയുക്ത അധ്യക്ഷത വഹിച്ചു.  

തീവ്രവാദത്തിനും ഹിംസാത്മക തീവ്രവാദത്തിനും വേണ്ടി ഇന്‍റര്‍നെറ്റും സൈബറിടവും ചൂഷണം ചെയ്യുന്നത് തടയാനും യോഗത്തില്‍ തീരുമാനമായി. വിദേശകാര്യമന്ത്രാലയം (പടിഞ്ഞറാന്‍ രാജ്യങ്ങള്‍) സെക്രട്ടറി സഞ്ജയ് വര്‍മ്മയും മാലിദ്വീപിന്റെ വിദേശ കാര്യ സെക്രട്ടറി എം.വി. അഹമ്മദ് ലത്തീഫും ആണ് ഇരുരാജ്യങ്ങള്‍ക്കുമായി യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ യോഗമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹും കെട്ടിപ്പൊക്കിയ ഉഭയകക്ഷിബന്ധത്തിലെ ഊഷ്മളതയും ലക്ഷ്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ യോഗമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സഞ്ജയ് വര്‍മ്മ പറഞ്ഞു.  

എല്ലാ തരം തീവ്രവാദങ്ങളെയും ഇന്ത്യയും മാലിദ്വീപും അപലപിച്ചു. ഒപ്പം തീവ്രവാദത്തിന്റെ രൂപങ്ങളായ അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം, ഹിംസാത്മ തീവ്രവാദം, മതമൗലിക വാദം എന്നിവയെ സുസ്ഥിരമായും ഫലപ്രദമായും ചെറുക്കാന്‍ അന്താരാഷ്‌ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷ നിലനിര്‍ത്താനും ഇത്തരം സഹകരണം ആവശ്യമാണെന്നും യോഗം പറഞ്ഞു.  

ഐക്യരാഷ്‌ട്രസഭ നിരോധിച്ച തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും യോഗം അവലോകനം ചെയ്തു. തീവ്രവാദ ശൃംഖലകള്‍ക്ക് നേരെ ഫലപ്രദമായ നടപടി എടുക്കേണ്ടതിന്റെ ആവശ്യകതയും യോഗം ഉയര്‍ത്തി. തങ്ങളുടെ കീഴിലുള്ള പ്രദേശം തീവ്രവാദത്തിനും തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കും വിട്ടുനല്‍കില്ലെന്ന് എല്ലാ രാജ്യങ്ങളും തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പട്ടു.  

സംഘടതിമായ കുറ്റകൃത്യം, മയക്കമരുന്ന്, പുനരധിവാസം, പ്രവാസികളെ മടക്കി അയയ്‌ക്കല്‍ എന്നീ കാര്യങ്ങളും ചര്‍ച്ചാവിഷയമായി.  ഇസ്ലാം ആണ് മാലിദ്വീപിന്റെ ഔദ്യോഗിക മതമെന്ന് അവിടുത്തെ ഭരണഘടന വിളംബരം ചെയ്യുന്നു. 2019ല്‍  ഔദ്യോഗിക ക്ഷണപ്രകാരം മോദി മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു. 2022ല്‍ മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹ് ഇന്ത്യ സന്ദര്‍ശിച്ചു. ഇരുനേതാക്കളുടെയും ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും തുടര്‍ച്ചയാണ് രണ്ടാം  സംയുക്ത വര്‍ക്കിംഗ് കമ്മിറ്റി യോഗം. 

മോദി സര്‍ക്കാര്‍ മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്. ഈയിടെ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. 

Tags: Egyptമാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹുംസൈബര്‍ ടെററിസംterrorismഹിംസാത്മക തീവ്രവാദംപ്രധാനമന്ത്രി മോദിmodiമാലിദ്വീപ്മതമൗലികവാദംഇസ്ലാംഇബ്രാഹിം മുഹമ്മദ് സോലിഹ്മതമൗലികവാദവല്‍ക്കരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.