Categories: Kerala

പോഷന്‍ അഭിയാന്‍ പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് അനുവദിച്ചത് 4,737.31 ലക്ഷം രൂപ; സംസ്ഥാനം ചെലവഴിച്ചത് 1674.31 ലക്ഷം മാത്രം

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പോഷന്‍ അഭിയാന്‍. ഗുണഭോക്താക്കള്‍ക്കിടയിലെ പോഷകാഹാരക്കുറവ് തിരിച്ചറിയുന്നതിനായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പോഷണ്‍ ട്രാക്കര്‍ എന്ന ആപ്ലിക്കേഷന്‍ അങ്കണവാടികളില്‍ നടപ്പിലാക്കിയിട്ടുണ്ട്.

Published by

ന്യൂദല്‍ഹി : പോഷന്‍ അഭിയാന്‍ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് അനുവദിച്ചത് 4,737.31 ലക്ഷം രൂപയെന്ന് കണക്കുകള്‍. ഇതില്‍ 2,063 ലക്ഷം കേരളം ചലവാക്കിയിട്ടില്ല. ബാക്കി 1674.31 ലക്ഷം മാത്രമാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. പിടി ഉഷ എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പോഷന്‍ അഭിയാന്‍. ഗുണഭോക്താക്കള്‍ക്കിടയിലെ പോഷകാഹാരക്കുറവ് തിരിച്ചറിയുന്നതിനായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പോഷണ്‍ ട്രാക്കര്‍ എന്ന ആപ്ലിക്കേഷന്‍ അങ്കണവാടികളില്‍ നടപ്പിലാക്കിയിട്ടുണ്ട്. 2021 മാര്‍ച്ച് ഒന്നിനാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഇതിലൂടെ എല്ലാ അങ്കണവാടികളേയും നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഡിജിറ്റല്‍ അങ്കണവാടികളില്‍ മൊബൈല്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ് ഇതിന് തുടക്കമിട്ടത്. അങ്കണവാടികള്‍ ഡിജിറ്റലായതോടെ അവിടെ ഉപയോഗിക്കുന്ന ഫിസിക്കല്‍ രജിസ്റ്ററുകള്‍ ഇതിലൂടെ സൂക്ഷിക്കാം ഒപ്പം ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ ആപ്പ് സഹായിച്ചിട്ടുണ്ട്.  

പോഷന്‍ അഭിയാന്‍ പദ്ധതി നടപ്പിലായതിനെ തുടര്‍ന്ന് 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പോഷകാഹാര സൂചകങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് 2019ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ വ്യക്തമാക്കുന്നത്. 2015ല്‍ 38.4 ശതമാനമായിരുന്ന പോഷകാഹാരക്കുറവ് 35.5 ശതമാനമായി കുറയ്‌ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക