തിരുവനന്തപുരം : കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നല്കാന് തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉല്‍പ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാര്‍ശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനും പുതിയ മദ്യ നയത്തില്‍ തീരുമാനമായിട്ടുണ്ട്.
ബാര്‍ ലൈസന്‍സിനായി അഞ്ച് ലക്ഷം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 30 ലക്ഷം രൂപയാണ് ഫീസ്. എന്നാല്‍ ഒന്നാം തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയതിനാലാണ് അത് ഒഴിവാക്കിയത്. ഡ്രൈ ഡേ ഒഴിവാക്കിയാല്‍ മദ്യ വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലാഭമാണ്. പഴയ മദ്യ നയത്തില്‍ നിന്നും ഇത്തവണ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷത്തെ നയത്തില്‍ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പിലായിട്ടില്ല. ഫീസ് കുറയ്ക്കണമെന്ന ഐടി വകുപ്പിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണനയിലാണ്.
നിയമസഭാ സബ്ജക്ട് കമ്മിറ്റി വിഷയം പരിശോധിക്കുകയാണ്. അതിനുശേഷം ഈ വര്‍ഷം തന്നെ നടപ്പിലാക്കാനാണ് ആലോചന. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തില്‍ നിര്‍ദ്ദേശങ്ങളുണ്ടായേക്കും. ഏപ്രില്‍ മാസത്തില്‍ പുതിയ മദ്യനയം വരേണ്ടതാണെങ്കിലും വിവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: