കാഞ്ഞാണി: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായി യു.പിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉള്‍പ്പെടുന്ന 25 അംഗ സംഘം അരിമ്പൂര്‍ പഞ്ചായത്തും ക്യാപ്റ്റന്‍ ലക്ഷ്മി അങ്കണവാടിയും സന്ദര്‍ശിച്ചു. ആരോഗ്യ ഡയറക്ടര്‍ ഗോവിന്ദ് ചൗഹാന്, വാരണാസി പഞ്ചായത്ത് പ്രസിഡന്റ് മനോഹര്‍ മിസ്തിരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ അരിമ്പൂര്‍ പഞ്ചായത്തിന്റെ ശ്രദ്ധയും ഉള്‍ക്കാഴ്ചയും വിലയിരുത്തിയ സംഘം ഉത്തര്‍പ്രദേശ് പഞ്ചായത്തുകളും കേരളത്തിലെ പഞ്ചായത്തുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു. വയോജന, ഭിന്നശേഷി, ശിശുക്ഷേമ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതായി വിലയിരുത്തി.
വാര്‍ഡ് വികസന കണ്‍വീനര്‍ കെ. ആര്. സുകുമാരന്‍, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം വി. കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ അങ്കണവാടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യുപി സംഘത്തെ ധരിപ്പിച്ചു. വാര്‍ഡ് അംഗം സലിജ സന്തോഷ്, സുകുമാരന്‍ കടു വാതിക്കല്, ലില്ലി റാഫേല്‍, ഉഷ സുകുമാരന്‍, സരോജിനി നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: