കുന്നംകുളം: നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഇന്നലെ കാലത്ത് 11 മണിയോടുകൂടി ഗുരുവായൂര്‍ എസിപി സുരേഷിന്റെയും വടക്കേക്കാട് എസ്എച്ച് അമൃതരംഗന്റെയും നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയാണ് തെളിവെടുപ്പിനായി സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നത്.
വടക്കേക്കാട് വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള, ഭാര്യ ജമീല എന്നിവരെയാണ് കഴുത്തറുത്ത് ദാരുണമായി കൊല നടത്തിയത്. ഇവരുടെ പേരമകന്‍ ആഗ്മലിനെ ഇന്നലെ തന്നെ പോലീസ് മംഗലാപുരത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാത്രി 10 മണിക്കും പതിനൊന്നരക്കും ഇടയ്‌ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സംഭവസമയം വല്യപ്പയും വല്യമ്മയും പേരമകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടുപേരെയും രണ്ടു മുറിയില്‍ വച്ച് കഴുത്തറുത്ത് കൊലനടത്തിയ ശേഷം ജമീലയുടെ അറ്റുപോയ തലയെടുത്ത് ഗോവണിയില്‍ വെയ്‌ക്കുകയും ചെയ്തു. ഇതേ വീട്ടിലെ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ആയുധങ്ങള്‍ സംഭവം സ്ഥലത്തുനിന്നു തന്നെ പോലീസ് കണ്ടെടുത്തിരുന്നു.
കൃത്യനിര്‍വഹണത്തിന് ശേഷം വീട്ടില്‍ വച്ച് തന്നെ കുളിച്ച് കുന്നംകുളത്തേക്ക് കാല്‍നടയായും പിന്നീട് മറ്റാരുടെയോ വാഹനത്തില്‍ പോവുകയും ശേഷം തൃശൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മംഗലാപുരത്തേക്ക് പോവുകയുമാണ് ഉണ്ടായത്. മംഗലാപുരത്ത് വച്ച് തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടി പ്രാദേശിക പോലീസിന്റെ സഹായത്തോടുകൂടിയാണ് ആഗ്മലിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: