പൊതുസിവില്‍ കോഡിനെ ക്കുറിച്ച് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ ലീഗ് പങ്കെടുത്തിട്ടില്ല. സമസ്തയാണ് മുസ്ലിങ്ങളെ പ്രതിനിധീകരിച്ചത്. അതില്‍ ഒരു വനിതയെപ്പോലും പ്രസംഗിപ്പിച്ചില്ല എന്ന വിവാദം കെട്ടടങ്ങിയിട്ടില്ല. അതിന്റെ പിറകെയാണ് ലീഗും സംവാദം സംഘടിപ്പിക്കുന്നത്. അതില്‍ സിപിഎം പങ്കെടുക്കുന്നുണ്ട്. പഴയ മാവോവാദി നേതാവ് കെ.ടി. കുഞ്ഞിക്കണ്ണനാണ് സിപിഎമ്മിനെ പ്രതിനിധീകരിക്കുന്നത്. ലീഗിന്റെ സെമിനാറിലും വനിത പ്രസംഗിക്കുമെന്ന് തോന്നുന്നില്ല. വനിതകളുടെ കാര്യത്തില്‍ മുസ്ലിം രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന നയങ്ങള്‍ ഓര്‍ക്കാന്‍ പോലും ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല.
സൗദി ജനതയില്‍ പകുതിയിലേറെ സ്ത്രീകളാണ്. അവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. വിദേശ യാത്രകള്‍ക്കും പാസ്പോര്‍ട്ട് ലഭിക്കുന്നതിനും വനിതകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് വനിതാ ശാക്തീകരണ രംഗത്ത് സൗദി അറേബ്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മക പരിവര്‍ത്തനത്തിന് കൂടുതല്‍ കരുത്തേകും. മക്കളുടെ ജനനം രജിസ്റ്റര്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും തൊഴില്‍ മേഖലയിലെയും പെന്ഷന് പ്രായത്തിലെയും സമത്വവുമെല്ലാം വനിതകള്‍ക്ക് സാമൂഹിക തലത്തിലെന്ന പോലെ സാമ്പത്തിക തലത്തിലും തുല്യത ഉറപ്പുവരുത്തുന്നതിനുള്ള പരിഷ്കരണ നടപടികള്‍ക്ക് സഹായകമാണ്.
പാസ്പോര്‍ട്ട്, സിവില്‍ അഫയേഴ്സ് നിയമത്തില്‍ കാതലായ ഭേദഗതികള്‍ വരുത്തിയാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. ഇതിന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് അനുമതി നല്‍കിയതോടെ ലോക രാഷ്ട്രങ്ങളും രാജ്യത്തെ ജനങ്ങളും ഒന്നടങ്കം അതു സ്വാഗതം ചെയ്യുകയായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പ്രഖ്യാപനം എല്ലാ തലങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നതായിരുന്നു. തുടര്‍ന്ന് നടത്തിയ ഓരോ നടപടികളും അതു തെളിയിക്കുന്നതായിരുന്നു.
സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചും ശൂറാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ജനപ്രാതിനിധ്യസഭകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ചും തൊഴിലിടങ്ങ ളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കിയും താക്കോല്‍ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിച്ചും വനിതാ ശാക്തീകരണ നടപടികള്‍ ഊര്‍ജിത
മാ ക്കിയിരുന്നു. 2017 സപ്തംബര്‍ 26ന് വാഹന ഗതാഗത നിയമഭേദഗതി കൊണ്ടുവരികയും 2018 ജൂണ്‍ 24ന് വനിതകള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സിന് അനുമതി നല്‍കുകയും ചെയ്തതോടെ സ്ത്രീ ശാക്തീകരണത്തില്‍ സൗദി അറേബ്യ ചരിത്രത്താളുകളില്‍ ഇടം പിടിക്കുകയായിരുന്നു. ഒന്നേകാല്‍ ലക്ഷത്തിലേറെ സ്ത്രീകളാണ് ഒരു വര്‍ഷത്തിനിടെ ലൈസന്‍സ് കരസ്ഥ മാക്കിയത്. ഹൗസ് ഡ്രൈവര്‍മാരെ മാത്രം ആശ്രയിച്ച് പുറത്തിറങ്ങിയിരുന്ന
വര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ തുടങ്ങിയതോടെ പരാശ്രയമില്ലാതെ വളയം പിടിച്ച് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ അവസരം ലഭിച്ചു. അതോടെ തൊഴില്‍ രംഗത്തും സാമൂഹിക രംഗങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചു. എങ്കിലും സ്വതന്ത്ര സഞ്ചാരമെന്ന സ്ത്രീകളുടെ സ്വപ്നം വിദൂരതയിലായിരുന്നു. അതാണിപ്പോള്‍ പുതിയ നിയമ ഭേദഗതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ മറ്റേതൊരു രാജ്യത്തെയും പൗരന്മാരെപ്പോലെ സ്ത്രീപുരുഷ സമത്വവും സമൂഹത്തിലെ തുല്യപദവിയും സൗദിയിലെ വനിതകള്‍ക്കും ലഭിച്ചിരിക്കുകയാണ്.
പാസ്പോര്‍ട്ട്, സിവില്‍ നിയമ ഭേദഗതിയോടെ രക്ഷാകര്‍ത്താവിന്റെ സമ്മത പത്രമില്ലാതെ വനിതകള്‍ക്ക് വിദേശയാത്ര നടത്താനും പാസ്പോര്‍ട്ട് എടുക്കാനും കഴിയും. സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ രക്ഷാകര്‍ത്താക്കളുടെ സമ്മതം വേണമെന്ന വ്യവസ്ഥ പുതിയ നിയമത്തോടെ റദ്ദാക്കപ്പെടുകയായിരുന്നു. ഇനിമുതല്‍ സൗദി പൗരത്വമുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ആരുടെയും സഹായമില്ലാതെ ഒരുപോലെ പാസ്പോര്‍ട്ട് ലഭിക്കും. 21 വയസ്സ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് യാത്രാ സ്വാതന്ത്ര്യവും ഇതോടെ കൈവന്നിരിക്കുകയാണ്. പ്രായപൂര്‍ത്തിയാ കാത്ത കുട്ടികള്‍ക്കു മാത്രമേ പാസ്പോര്‍ട്ടിനും വിദേശയാത്രക്കും രക്ഷാകര്‍ത്താക്കളുടെ അനുമതി വേണ്ടതുള്ളൂ.
മക്കളുടെ ജനനം സിവില്‍ അഫയേഴ്സ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഇനി മുതല്‍ സ്ത്രീകള്‍ക്കു കഴിയും. ഇതുവരെ കുട്ടികളുടെ പിതാക്കന്‍മാര്‍ക്കുമാത്രമായിരുന്നു അതിനുള്ള അവകാശം, അതുപോലെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനും വനിതകള്‍ക്കാവും. വിവാഹം, വിവാഹ മോചനം, തിരിച്ചെടുക്കല്‍, ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കിയുള്ള വിവാഹമോചനം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സ്ത്രീകള്‍ക്ക് അവകാശം ലഭിച്ചിരിക്കുന്നു. ഇതുവരെ ഭര്ത്താക്കന്മാരില് മാത്രമായിരുന്നു ഇതു നിക്ഷിപ്തമായിരുന്നത്. മതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വരെ വിവാഹ മോചനം റിപ്പോര്‍ട്ട് ചെയ്യാം. കുടുംബ രജിസ്ട്രേഷനും ഇനി മുതല്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ കുടുംബനാഥയായി മാതാവിനെയും നിയമ ദേഗതിയിലൂടെ പരിഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ എന്തിനും പിതാക്കന്മാരെ മാത്രം ആശ്രയിക്കേണ്ടിയിരുന്ന സ്ഥിതിക്കാണ് മാറ്റം വന്നത്.
ലിംഗത്തിന്റെയോ വൈകല്യത്തിന്റെയോ പ്രായത്തിന്റെയോ പേരില്‍ തൊഴിലാളി കള്‍ക്കിടയില്‍ വിവേചനം അനുവദിക്കില്ലെന്ന താണ് മറ്റൊരു സുപ്രധാന തീരുമാനം. പെന്‍ഷന്‍പ്രായത്തിലും തുല്യത കൊണ്ടുവന്നു. ഇതുപ്രകാരം സ്ത്രീക്കും പുരുഷനെപ്പോലെ 60 വയസ്സുവരെ ജോലി ചെയ്യാം. ഇതുവരെ സ്ത്രീകളുടെ പെന്ഷന് പ്രായം 55 ആയിരുന്നു. ഇങ്ങനെ സ്ത്രീകള്‍ക്ക് തുല്യാവകാശം ലഭിക്കുന്ന ഒട്ടേറെ പരിഷ്കരണ നടപടികളും നിയമ ഭേദഗതികളുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ നടപ്പാക്കിയത്.
പുതിയ പരിഷ്കാരങ്ങളെ സൗദി ജനത മാത്രമല്ല, ലോക ജനത തന്നെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നുള്ള സൂചനകളാണ് ഭരണകര്‍ത്താക്കളില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണം വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും ഉ ണ്ടാകുമ്പോള്‍ മാത്രമേ അതിന് ഉദ്ദേശിച്ച ഫലം ലഭിക്കൂവെന്ന് സൗദി അറേബ്യ തെളിയിക്കുമ്പോള്‍ കേരളത്തിലുള്ളവര്‍ ഭയന്നിരിക്കുന്നതെന്തിനെന്ന ചോദ്യമാണ് പ്രസക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: