പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം വിജയം പ്രതീക്ഷിച്ച ഇന്ത്യയെ മഴ ചതിച്ചു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നേട്ടം പാകിസ്ഥാന്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ച പാകിസ്ഥാനാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ 24 പോയിന്റും 100 വിജയ ശതമാനവുമായി ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ടായിരുന്നു.
എന്നാല്‍ വിന്‍ഡീസിനെതിരായ സമനിലയോടെ ഇന്ത്യയുടെ വിജയശതമാനം 100ല്‍ നിന്ന് 66.67 ആയി കുറഞ്ഞതാണ് പാക്കിസ്ഥാന് നേട്ടമായത്.
ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മഴ മൂലം സമനിലയായതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജയിക്കുകയും നാലാം ടെസ്റ്റ് സമനിലയാക്കുകയും ചെയ്ത ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് സമനിലയാക്കിയ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം സ്ഥാനത്താണ്.
ടെസ്റ്റിന്റെ അഞ്ചാം ദിവസം ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് 76-2 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങാനിരുന്ന വിന്‍ഡീസിന് മഴമൂലം ഒറ്റ പന്തപോലും എറിയാതെ കളി ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: