ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ ഡബിള്‍സ് സഖ്യം സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. കഴിഞ്ഞ ദിവസം കൊറിയ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സഖ്യം റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയത്. ഈ സഖ്യത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
ഈ സീസണില്‍ കൊറിയ ഓപ്പണ്‍ (സൂപ്പര്‍ 500), സ്വിസ് ഓപ്പണ്‍ (സൂപ്പര്‍ 300), ഇന്‍ഡൊനീഷ്യ ഓപ്പണ്‍ (സൂപ്പര്‍ 1000) കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ സഖ്യത്തിന് നിലവില്‍ 87,211 പോയിന്റാണുള്ളത്. ഈ വര്‍ഷത്തെ നാലാമത്തെ ഫൈനല്‍ കളിച്ച സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഇക്കഴിഞ്ഞ കൊറിയ ഓപ്പണില്‍ ലോക ഒന്നാം നമ്പറുകാരായ ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയിരുന്നു.
വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു സിംഗിള്‍സ് റാങ്കിങ്ങില്‍ 17-ാം സ്ഥാനംനിലനിര്‍ത്തി. സൈന നേവാള്‍ 37-ാം സ്ഥാനത്താണ്. പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തുള്ള എച്ച്.എസ് പ്രണോയിയാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ലക്ഷ്യ സെന്‍ 13-ാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് 20-ാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: